കുമ്പള (www.evisionnews.in): എം.എസ് മൊഗ്രാല്‍ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാതല പുസ്തക ആസ്വാദനക്കുറിപ്പെഴുത്ത് മത്സരത്തില്‍ എം. അഞ്ജലിക്ക് ഒന്നാം സ്ഥാനം. കാറഡുക്ക ജി.വി.എച്ച്.എസ് വിദ്യാര്‍ത്ഥിനിയാണ്. കൊടിയമ്മ ജി.എച്ച്.എസിലെ ടി.വി നയന്‍താര രണ്ടാം സ്ഥാനവും കുമ്പള ജി.എച്ച്.എസ്.എസിലെ ജെലിറ്റ ജോണ്‍ മൂന്നാം സ്ഥാനവും നേടി.
വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ 19ന് ലൈബ്രറിയില്‍ വയനാദിനാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന ചടങ്ങില്‍ നല്‍കും. അന്ന് രാവിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് 'വായിക്കുക വളരുക' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ഈ വര്‍ഷത്തെ വായനാ മത്സരവും പി.എന്‍ പണിക്കര്‍ സ്മാരക പ്രഭാഷണവും ഉണ്ടായിരിക്കും. ചടങ്ങില്‍ എസ് എസ് എല്‍ സി യില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്ക് ടീം മൊഗ്രാലിന്റെ ഉപഹാര സമര്‍പ്പണവും നല്‍കും.
Post a Comment
0 Comments