കാസര്‍കോട്: (www.evisionnews.in) ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി ജൂണ്‍ ഒന്നു മുതല്‍ ഏഴ് വരെ ജില്ലയില്‍ സംഘടിപ്പിക്കുന്ന പരിസ്ഥിതി ദിന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച്ച രാവിലെ 9.30ന് കുമ്പള ഇമാം ശാഫി അക്കാദമിയില്‍ നടക്കും പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ശാഖ, ക്ലസ്റ്റര്‍, മേഖല തലങ്ങളില്‍ വൃക്ഷത്തൈ നട്ടു പിടിപ്പിക്കും. പരിസ്ഥിതി ചര്‍ച്ചകള്‍, സെമിനാറുകള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ജൂണ്‍ അഞ്ചിന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് സമസ്ത ഓഫീസില്‍ ജില്ലാ സൈബര്‍ മീറ്റ് നടക്കും. പരിപാടിയില്‍ മത സാംസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍ സംബന്ധിക്കും.
ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, സുഹൈര്‍ അസ്ഹരി പളളങ്കോട്, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, ഉമറുല്‍ ഫാറൂഖ് തങ്ങള്‍, മുഹമ്മദ് ഫൈസി കജ, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള സംസാരിച്ചു. ജൂണ്‍ അഞ്ചിന് ശാഖയില്‍ നട്ടുപിടിപ്പിക്കാനുള്ള വ്യക്ഷത്തൈ വേണ്ടവര്‍ ജില്ലാ ഓഫിസുമായി ബന്ധപ്പെടണമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര അറിയിച്ചു.
keywords-skssf-encironement-day-fumction-saturday

Post a Comment
0 Comments