കാസര്‍കോട്: (www.evisionnews..in)ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച് തുടരന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്ന ആവശ്യവുമായി ആക്ഷന്‍ കമ്മിറ്റിയും കുടുംബവും സംയുക്തമായി നടത്തുന്ന അനിശ്ചതകാല സമരം അധികൃതര്‍ മുഖവിലയ്‌ക്കെടുത്ത് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. എസ്.എസ്.എസ്.എഫ് യു.എ.ഇ കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ സമര പന്തലില്‍ ഐക്യദാര്‍ഢ്യവുമായെത്തി 34-ാം ദിവസത്തെ സമരം എസ്.കെ.എസ്. എസ്.എഫ് യു.എ.ഇ കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് ഖലീല്‍ റഹ്മാന്‍ കാഷിഫി ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥര്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ സത്യം പുറത്തുവരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.
താജുദ്ദീന്‍ ദാരിമി പടന്ന, അബ്ബാസ് ഫൈസി പുത്തിഗെ, ഹാരിസ് ദാരിമി ബെദിര, ബുര്‍ഹാനുദ്ദീന്‍ ദാരിമി, ഇര്‍ഷാദ് ഹുദവി ബെദിര, ഉസ്മാന്‍ കടവത്ത്, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള മുഹമ്മദ് കുഞ്ഞി കുന്നരിയത്ത് അബ്ദുല്‍ ഖാദര്‍ സഹദി, അബ്ദുല്ല കുഞ്ഞി, അബ്ദുല്‍ റഹ്മാന്‍ തുരുത്തി, അബ്ദുല്‍ സലാം ചെമ്പരിക്ക തുടങ്ങിയവര്‍ സംസാരിച്ചു.
അബൂബക്കര്‍ സാലൂദ് നിസാമി സ്വാഗതവും മുനീര്‍ സി.എ. നന്ദിയും പറഞ്ഞു.

Post a Comment
0 Comments