Type Here to Get Search Results !

Bottom Ad

വിദ്യാഭ്യാസ പ്രോത്സാഹനത്തില്‍ കെസ്‌വ മാതൃകയാകുന്നു


കാസര്‍കോട്:(www.evisionnews.in) നിര്‍ദ്ധനര്‍ക്ക് സഹായവും, വിദ്യാഭ്യാസ പ്രോത്സാഹനവും നല്‍കി ജീവ കാരുണ്യ, സേവന മേഖലയില്‍ വര്‍ഷങ്ങളായി കാസര്‍കോട് എക്‌സ്പര്‍ട്ടിയേഴ്‌സ് സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ (കെസ്‌വ) നടത്തി വരുന്നപ്രവര്‍ത്തനം മാതൃകയുന്നു.
ജില്ലയില്‍ ഈ അധ്യായന വര്‍ഷാരംഭത്തില്‍ അയിരത്തി അഞ്ഞൂറ് വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്തത്.

മല്ലം മേഖലയിലെ എഴുപത് വിദ്യാര്‍ത്ഥികള്‍ക്കുള്ള കിറ്റുകള്‍ സംഘടനാ ഭാരവാഹികളായ ഹമീദ് കടവത്ത്, ഹാരിസ് പള്ളിക്കാല്‍, ഹമീദ് ബുറൈദ, ഖലീല്‍ ചെമ്മനാട് എന്നിവര്‍ വിതരണം നടത്തി.ചടങ്ങില്‍ അനീസ മന്‍സൂര്‍ മല്ലത്ത്, ശരീഫ് മല്ലത്ത്, സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad