കുറ്റിക്കോല്‍ (www.evisionnews.in): വെള്ളം കോരുന്നതിനിടയില്‍ കിണറ്റില്‍ വീണയാളെയും രക്ഷിക്കാനായി കിണറ്റില്‍ ഇറങ്ങിയ ആളെയും അഗ്നിശമന ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. രാജപുരം പ്ലാന്റേഷനിലെ പടിക്കാപറമ്പിലെ സോണി സേവ്യര്‍ (40), അയല്‍വാസി ബാബു എന്നിവരെയാണ് രക്ഷിച്ചത്. 80 അടി താഴ്ചയുള്ള ആള്‍മറയില്ലാത്ത കിണറില്‍ നിന്ന് വെള്ളം കോരുന്നതിനിടയിലാണ് സോണി സേവ്യര്‍ വീണത്. സോണി സേവ്യറിനെ രക്ഷിക്കാനാണ് ബാബു കിണറില്‍ ഇറങ്ങിയത്. എന്നാല്‍ ഇയാളും കുടുങ്ങുകയായിരുന്നു.
Keywords: Kasaragod-news-well

Post a Comment
0 Comments