Type Here to Get Search Results !

Bottom Ad

കാണാതായ സ്ത്രീയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി



കാസര്‍കോട് (www.evisionnews.in): പത്ത് ദിവസം മുമ്പ് വീട് വീട്ടിറങ്ങിയ സ്ത്രീയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാസര്‍കോട് ആര്‍.ഡി നഗര്‍ പെര്‍ളടുക്കയിലെ വനസാഗര വ്യോമറാണി (48)യെയാണ് കാണാതായത്. ഇടയ്ക്കിടെ മാനസികാസാസ്ഥ്യം പ്രകടിപ്പിക്കുന്ന ഇവര്‍ കഴിഞ്ഞ മാസം 21നാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. പിന്നീട് തിരിച്ചു വന്നില്ലെന്ന് സഹോദരന്‍ ഫല്‍ക്കറം കാസര്‍കോട് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ചുരിദാറാണ് വേഷം. കറുത്ത നിറം. ഇവരേക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചാല്‍ കാസര്‍കോട് പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണം: ഫോണ്‍: 04994 230 100, 9447980936.

Keywords: Kasaragod-missing

Post a Comment

0 Comments

Top Post Ad

Below Post Ad