Type Here to Get Search Results !

Bottom Ad

ഷിഫ അല്‍ ജസീറ ഇരുപത്തിയൊന്നര ലക്ഷം രൂപയുടെ സാന്പത്തിക സഹായം വിതരണം ചെയ്തു



മലപ്പുറം (www.evisionnews.in) : പ്രമുഖ ആതുര സേവന ശൃംഖലയായ ഷിഫ അല്‍ ജസീറയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അര്‍ഹരിലേക്ക് വ്യാപിക്കുന്നു. ഇതിന്റെ ഭാഗമായുള്ള ധനസഹായം  മലപ്പുറം  പ്രസ്സ് ക്ലബ്ബില്‍ വിതരണം ചെയ്തു.

അടുത്ത മൂന്ന് വര്‍ഷത്തേക്ക് പത്ത് കോടി രൂപയാണ് കേരളത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെ.ടി മുഹമ്മദ് റബി റബിയുള്ള മാറ്റിവച്ചിരിക്കുന്നത്. ഈ പദ്ധതിയില്‍  ഉള്‍പ്പെടുത്തിയാണ് ധനസഹായ വിതരണം.  ഇരുപത്തിയൊന്നര ലക്ഷത്തോളം രൂപയാണ് സഹായധനമായി കൈമാറിയത്

ഇത്തവണത്തെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ നാലാം റാങ്ക് നേടിയ കോട്ടക്കല്‍ സ്വദേശി റമീസ ജഹാന്‍ ആണ്  ഷിഫ അല്‍ ജസീറയുടെ വിദ്യാഭ്യാസ സ്‌ക്കോളര്‍ഷിപ്പിന് അര്‍ഹയായിട്ടുള്ളത്. ഒരു ലക്ഷം രൂപയാണ് സ്‌ക്കോളര്‍ഷിപ്പ് തുക. റമീസയുടെ തുടര്‍ വിദ്യാഭ്യാസത്തിനുള്ള എല്ലാ സഹായങ്ങളും ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍  ഒന്നാം റാങ്ക് നേടിയ മഞ്ചേരി സ്വദേശി ഹിബക്കായിരുന്നു സ്‌ക്കോളര്‍ഷിപ്പ്.

ഇതോടൊപ്പം മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി ഷഫീറ ബീഗത്തിനുള്ള വിദ്യാഭ്യാസ സ്‌ക്കോളര്‍ഷിപ്പും ഈ വേദിയില്‍ വിതരണം ചെയ്യുന്നുണ്ട്. മുപ്പത്തിഅയ്യായിരം രൂപയുടെ പ്രതിവര്‍ഷ സ്‌ക്കോളര്‍ഷിപ്പാണ് ഇത്.

നിലന്പൂര്‍ ചെറുവത്ത് കുന്ന് സ്വദേശി കെ.പി ജിഷാദ്  കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശരീരം തളര്‍ന്ന് കിടപ്പിലാണ്. രോഗവും തുടര്‍ ശസ്ത്രക്രിയകളും ഇദേഹത്തേയും കുടുംബത്തേയും ഏറെ തളര്‍ത്തിയിരിക്കുന്നു. അടിയന്തര സഹായമായി ജിഷാദിന് ഒരു ലക്ഷം രൂപ ഷിഫ അല്‍ ജസീറ ഗ്രൂപ്പ് കൈമാറുന്നു. ജിഷാദിന് വേണ്ടി മാതാവ്  ധനസഹായം ഏറ്റുവാങ്ങും.

പ്രവാസിയും പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയുമായ അനീസ കുടുംബത്തെ ഒറ്റക്കാണ് പോറ്റുന്നത്. ഹൃദ്രോഗിയായ ഭര്‍ത്താവും മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം അനീസയാണ്. ഭര്‍ത്താവിന്റെ ചികിത്സയെ തുടര്‍ന്നുണ്ടായ കടം വീട്ടാനും തുടര്‍ന്നുള്ള ജീവിതം കരുപ്പിടിപ്പിക്കാനുമായി അഞ്ച് ലക്ഷം രൂപയുടെ ധനസഹായമാണ് ഇന്ന് വിതരണം ചെയ്യുന്നത്. അബുദാബിയില്‍ ശുചീകരണ തൊഴിലാളിയായി ജോലിചെയ്യുകയാണ് ഇവര്‍.

പത്തനംതിട്ട ജില്ലയിലെ വായ്പൂര്‍ യത്തിംഖാനക്ക് റമദാന്‍ മാസത്തിലെ ഭക്ഷണത്തിനും മറ്റ് ചിലവുകള്‍ക്കുമായി നാല് ലക്ഷത്തി ഇരുപതിനായിരം രൂപ സഹായധനം നല്‍കുന്നു. നൂറ്റി നാല്‍പ്പത്തിരണ്ട് കുട്ടികളാണ് ഈ യത്തിംഖാനയിലുള്ളത്. യത്തീംഖാന സെക്രട്ടറിയും ഭാരവാഹികളുമാണ്  സഹായധനം ഏറ്റുവാങ്ങുന്നത്.

ഇക്കഴിഞ്ഞ മെയ് മാസം ഇരുപത്തിയെട്ടിന് യുകെയിലെ മാഞ്ചസ്റ്ററില്‍ വച്ച് നടന്ന ചടങ്ങില്‍ ഷിഫ അല്‍ ജസീറ എക്‌സലന്‍സ് പുരസ്‌ക്കാരം ഗള്‍ഫിലെ പ്രമുഖ വ്യവസായി ഡോ. അനില്‍ പിള്ളക്ക് ജീവകാരുണ്യ രംഗത്തെ അദേഹത്തിന്റെ മികവിന് സമ്മാനിച്ചിരുന്നു. അവാര്‍ഡ് തുകയായ പത്ത് ലക്ഷം രൂപ അദേഹം തിരികെ ഡോ. കെ.ടി റബിയുള്ളയെ ഏല്‍പ്പിക്കുകയും അത് സമൂഹത്തില്‍ ഏറ്റവും അത്യാവശ്യവും അര്‍ഹതയും ഉള്ള അവശതയനുഭവിക്കുന്നവര്‍ക്ക് ഷിഫ അല്‍ ജസീറയുടെ ജീവകാരുണ്യ പദ്ധതിയിലൂടെ വിതരണം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ തുക ഇന്ന് രണ്ട് പേര്‍ക്കായി സഹായധനമായി വീതിച്ച് നല്‍കുകയാണ്. തൃശ്ശൂര്‍ പൂങ്കുന്നം സ്വദേശി കാഞ്ചനക്ക് വീട് വക്കാനുള്ള സ്ഥലം വാങ്ങാനായി അഞ്ച് ലക്ഷം രൂപയും അംഗപരിമിതിയുള്ള പൊന്നാനി വെളിയംകോട് സ്വേദേശി രവിക്ക് വീട് പണിയാനായി അഞ്ച് ലക്ഷം രൂപയും നല്‍കുന്നു.

''നാട്ടിലും വിദേശത്തുമായി നൂറുകണക്കിന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിയാണ് ഡോ. അനില്‍ പിള്ള. അദേഹം ഷിഫ അല്‍ ജസീറ ഗ്രൂപ്പുമായി സഹകരിച്ചതില്‍ ഏറെ സന്തോഷം. തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍വശക്തന്‍ അദേഹത്തിന് ആയുരാരോഗ്യം നല്‍കട്ടെ''  ഷിഫ അല്‍ ജസീറ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെ.ടി റബിയുള്ള പ്രസ്താവിച്ചു.

''അടുത്ത മൂന്ന് വര്‍ഷം ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി മാറ്റിവച്ച പത്ത് കോടി രൂപയില്‍ മൂന്ന് കോടി രൂപ ഞാന്‍ ജനിച്ച മലപ്പുറം ജില്ലയിലെ  ഈസ്റ്റ് കോഡൂര്‍ പഞ്ചായത്തിനായി മാറ്റിവച്ചിട്ടുണ്ട്. എല്ലാവര്‍ക്കും കുടിവെള്ളം, എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന ലക്ഷ്യം പഞ്ചായത്തില്‍ കൈവരിക്കാനായിട്ടാണ് ഇത് . ജനിച്ച നാട് ആദ്യം നന്നാകണം എന്ന ചിന്തയാണ് ഇതിനു പിന്നില്‍. പദ്ധതി ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് '. ഡോ. കെ.ടി മുഹമ്മദ് റബി റബിയുള്ള കൂട്ടിച്ചേര്‍ത്തു.


രണ്ട് കോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ഇതുവരെയായി ഗ്രൂപ്പ് നടത്തിയിട്ടുണ്ട്. പരവൂര്‍ വെട്ടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് അന്‍പതിനായിരം രൂപ വീതം വിതരണം ചെയ്തു. അപകടത്തിന് ശേഷമുള്ള ഒരാഴ്ച്ച അന്പലത്തിന് ചുറ്റുവട്ടമുള്ള മുന്നൂറോളം വീടുകളില്‍ കുടിവെള്ളം വിതരണം ചെയ്യാനും ഗ്രൂപ്പിന് അവസരം ലഭിച്ചു.


വാര്‍ത്താസമ്മേളനത്തില്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച്  , സൗദി ഉപദേശക സമിതി ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി, ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ റിയാദ്  സിഈഒ അഷറഫ് വേങ്ങാട്ട്, യുഎഇ സിഇഒ മുഹമ്മദ് ഷാക്കിര്‍, കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റ് സതീഷ് എരിയാളത്ത് എന്നിവര്‍ പങ്കെടുത്തു.

Keywords:  shifa-al-jazeera-21-lakhs-donated


Post a Comment

0 Comments

Top Post Ad

Below Post Ad