Type Here to Get Search Results !

Bottom Ad

ജിഷയുടെ മൊബൈലില്‍ മൂന്ന് ഫോട്ടോകള്‍; ഗുണ്ടാ നേതാവിനെ ഡിഎന്‍എയ്ക്ക്‌ വിധേയമാക്കും



കൊച്ചി:(www.evisionnews.in) കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥി ജിഷയുടെ മൊബൈല്‍ ഫോണില്‍ മൂന്നു ഇതര സംസ്ഥാന തൊഴിലാളികളുടെ ഫോട്ടോ കണ്ടെത്തിയെന്ന് അന്വേഷണസംഘം. കൊല്ലപ്പെടുന്നതിനു മൂന്നുമാസം മുന്‍പ് പകര്‍ത്തിയ ചിത്രങ്ങളാണ് അന്വേഷണസംഘത്തിനു ലഭിച്ചത്.
പെരുമ്പാവൂരിലെ സ്റ്റുഡിയോയില്‍നിന്നു ജിഷ അടുത്തിടെ ഫോട്ടോ എടുത്തതായും വിവരം ലഭിച്ചിട്ടുണ്ട്. അഭിമുഖത്തിന് വേണ്ടിയാണിതെന്നാണ് സ്റ്റുഡിയോ ജീവനക്കാരോട് പറഞ്ഞത്. എന്നാല്‍, അഭിമുഖത്തിന് പോയതായി അന്വേഷണസംഘത്തിനു വിവരം കിട്ടിയിട്ടില്ല. ഫോട്ടോ എടുക്കും മുമ്പ് ജിഷ ബ്യൂട്ടിപാര്‍ലറിലും പോയിരുന്നു. ബ്യൂട്ടീഷന്‍ ജിഷയോടു കല്യാണക്കാര്യം തിരക്കിയെന്നാണ് മൊഴി. ശരീരപ്രകൃതി കണ്ടാണ് അങ്ങനെ ചോദിച്ചതെന്നും അന്വേഷണസംഘത്തിന് മറുപടി ലഭിച്ചു.
അതേസമയം, കേസില്‍ പെരുമ്പാവൂരിലെ കുപ്രസിദ്ധ ഗുണ്ടാത്തലവനെ ചോദ്യംചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെ ജയിലില്‍നിന്നും തിരിച്ചെത്തിയ ഇയാളെ സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
അന്വേഷണസംഘം കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത യുവാവിനെ ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കാന്‍ പൊലീസ് തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ ഭാഗമായി യുവാവിന്റെ രക്തസാമ്പിളും വിരലടയാളവും ശേഖരിച്ച് പരിശോധനക്ക് അയച്ചു. ജിഷയുടെ മൊബൈല്‍ ഫോണിലെ കോള്‍വിവരങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് ഈ യുവാവിനെ കുറിച്ച് വിവരം ലഭിച്ചത്. എന്നാല്‍, ഇയാള്‍ പരസ്പരവിരുദ്ധമായാണ് മൊഴിനല്‍കിയത്. എങ്കിലും അന്വേഷണ പരിധിയില്‍നിന്ന് ഒഴിവാക്കേണ്ടെന്ന തീരുമാനത്തെ തുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്. അതേസമയം, ജിഷയുമായി യുവാവ് എങ്ങനെ പരിചയപ്പെട്ടെന്നത് സംബന്ധിച്ച് വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല.

Keywords: Jisha Murder-Photo

Tags

Post a Comment

0 Comments

Top Post Ad

Below Post Ad