കാസര്‍കോട്: (www.evisionnews.in) കരിഞ്ചന്ത, പൂഴ്തി വെയ്പ് എന്നിവ തടയുന്നതിന് പൊതു വിപണികളിലും പൊതുവിതരണ സാധന സംഭരണ കേന്ദ്രങ്ങളിലും നടത്തിയ പരിശോധയില്‍ 30 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. ജില്ലാ സപ്ലൈ ഓഫീസര്‍ എം. വിജയന്റെ നേതൃത്വത്തില്‍ ജില്ലിയിലെ 86 സ്ഥാപനങ്ങളില്‍ നടന്ന പരിശോധനയിലാണ് 30 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തത്. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ യു. നാരായണന്‍, ടി. പ്രകാശ്, ആര്‍. മനോജ്, പരായഗുപ്തന്‍, റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍, പൊലീസ്, സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും അതാത് ദിവസത്തെ വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Post a Comment
0 Comments