കാസര്‍കോട്: (www.evisionnews.in) പരസ്ഥിതി ദിനത്തിന്റെ ഭാഗമായി എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ തിരികെ മടങ്ങാം ജൈവികതയിലേക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തി ജില്ലയിലെ ക്യാമ്പസുകളില്‍ ജൈവപച്ചക്കറി തോട്ടം നിര്‍മ്മിക്കും. ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 9 മണിക്ക് കുണിയ ഗവ:കോളേജില്‍ റവന്യു മന്ത്രി ഇ ചന്ദ്രന്‍ശേഖരന്‍ ഉദ്ഘാടനം ചെയ്യും.ജില്ലയിലെ ക്യാമ്പസുകളില്‍ മര തൈകള്‍ നട്ടുപിടിപ്പിച്ചു. കാടകം സ്‌ക്കുളില്‍ എസ്എഫ്‌ഐ ജില്ല സെക്രട്ടറി ബി.വൈശാഖ് ഉദ്ഘാടനം ചെയ്തു എ.ദിപിന്‍ അധ്യക്ഷനായി സുഭാഷ് പാടി,ജിധിന്‍ കെ, ദിലിഷ്,അഖില്‍, ഇബ്രഹിം കെ,എന്നിവര്‍ സംസാരിച്ചു മനോജ് ഇരിയണ്ണി സ്വാഗതവും പറഞ്ഞു.
Keywords: SFI-Kasaragod-Environment-day-programme

Post a Comment
0 Comments