Type Here to Get Search Results !

Bottom Ad

റമദാന്‍ വിളിപ്പാടകലെ: വരവേല്‍ക്കാനൊരുങ്ങി വിശ്വാസികള്‍



കാസര്‍കോട് (www.evisionnews.in): സുകൃതങ്ങളുടെ പുണ്യമാസം വിളിപ്പാടകലെയെത്തി. അകവും പുറവും സംശുദ്ധമാക്കി വിശ്വാസികള്‍ വ്രതമാസത്തെ വരവേല്‍ക്കാനൊരുങ്ങി. ശഹബാന്‍ 29 പൂര്‍ത്തിയാവുന്ന ഞായറാഴ്ച രാത്രിയില്‍ റമദാന്‍ നിലാവ് കാണുമെന്ന പ്രതീക്ഷയിലാണ് മുസ്ലിം ലോകം. റമദാന്‍ ചന്ദ്രിക മാനത്ത് തെളിയുന്നതോടെ ഇനിയുള്ള ഒരു മാസക്കാലത്തെ രാപ്പകലുകള്‍ വിശ്വാസികള്‍ക്ക് ആരാധനകളുടേത് മാത്രമാകും. പകലുകളില്‍ സ്രഷ്ടാവിന്റെ പ്രീതിക്ക് വേണ്ടി അന്നപാനീയങ്ങള്‍ വര്‍ജിക്കുന്ന വിശ്വാസികള്‍ രാത്രികള്‍ പ്രാര്‍ത്ഥനകള്‍ കൊണ്ട് ധന്യമാക്കും. 

വിശ്വാസി മനസുകളില്‍ റമദാന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതോടെ റമദാന്‍ വിപണി സജീവമായിരിക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നടക്കമുള്ള വിവിധ തരം ഈന്തപ്പഴങ്ങളാണ് വിപണിയിലെത്തിയത്. ഇന്നലെ മുതല്‍ കാസര്‍കോട് നഗരത്തിലെ പലചരക്ക് കടകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. റമദാന്‍ ആരംഭിക്കുന്നതോടെ പഴ വര്‍ഗങ്ങളും നോമ്പുതുറ വിഭവങ്ങളും വിപണി കീഴടക്കും.

keywords: Ramadan-




Post a Comment

0 Comments

Top Post Ad

Below Post Ad