Type Here to Get Search Results !

Bottom Ad

സംഘപരിവാര്‍ ഗുണ്ടകളെ നിലക്കു നിര്‍ത്തണം: എസ്.ഡി.പി.ഐ




കാസര്‍ഗോഡ്:(www.evisionnews.in) മധൂര്‍ പഞ്ചായത്തിലും നഗരസഭാ പരിധിയിലുമടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആസൂത്രിതമായി അക്രമങ്ങള്‍ തുടരുന്ന സംഘപരിവാര്‍ ഗുണ്ടകളെ നിലക്കു നിര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്ന് എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.,

മദ്യ ലഹരിയില്‍ ചിലര്‍ നടത്തുന്നതാണ് അക്രമങ്ങളെന്ന് വ്യാഖ്യാനിച്ച് സംഭവത്തെ നിസാരവല്‍ക്കരിക്കാനാണ് മുന്‍കാലങ്ങളിലെന്ന പോലെ പോലിസ് ഇപ്പോഴും ശ്രമിക്കുന്നത്. പോലീസിന്റെ ഈ നിലപാടാണ് അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കുന്നത്. ജില്ലയില്‍ വര്‍ഗീയ കലാപത്തിന് ലക്ഷ്യമിട്ട് സംഘപരിവാരം ആസൂത്രിതമായി നടത്തുന്നതാണ് ഈ അക്രമണങ്ങളെന്ന് വ്യക്തമാണെന്ന് ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം ആരോപിച്ചു.

വിശുദ്ധ റമദാനില്‍ നടക്കുന്ന ഇത്തരം അക്രമങ്ങള്‍ക്കു പിന്നില്‍ സംഘപരിവാര്‍ ബന്ധമുള്ള കച്ചവട ലോബികളുടെ പങ്ക് കൂടി അന്വേഷണവിധേയമാക്കണം.

അധികാരികള്‍ നിഷ്‌ക്രിയത്വം അവസാനിപ്പിച്ച് കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുകയും നാട്ടില്‍ സമാധാനാന്തരീക്ഷം നിലനിലനിര്‍ത്തുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad