Type Here to Get Search Results !

Bottom Ad

എന്‍ എ നെല്ലിക്കുന്നിന് സ്വീകരണവും റംസാന്‍ റിലീഫും നടത്തി


ബദിയടുക്ക :(www.evisionnews.in) ബദിയടുക്ക പഞ്ചായത്ത് 11 ാം വാര്‍ഡ് ചെടേക്കാല്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ക്ക് സ്വീകരണവും വാര്‍ഡിലെ നിര്‍ദ്ദരരായ 25 കുടുംബങ്ങള്‍ക്ക് റംസാന്‍ ക്വിറ്റ് വിതരണവും നടത്തി. 

വാര്‍ഡ് പ്രസിഡന്റ് റസ്സാക്ക് പെര്‍ള അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ സ്വീകരണത്തിന് നന്ദി പറഞ്ഞു. എ എസ് അഹമ്മദ്,കെ എസ് മുഹമ്മദ്,അന്‍വര്‍ ഓസോണ്‍,ഹസൈനാര്‍ മാളിക,നവാസ് ചേരങ്കൈ, ഹമീദ് ഹാജി മൂല,അബ്ദുല്ല അഡിംമ്പായി,ഹസ്സന്‍ കുട്ടി ചെടേക്കാല്‍,മഷൂദ് ഉള്ളോടി,സ്വഫ്‌വാന്‍ ചെടേക്കാല്‍, അബ്ദുല്ല പള്ള,ജമാല്‍ മുക്കുത്തി,എം എസ് മുഹമ്മദ്,സമീര്‍ മുക്കുത്തി,രിഫായി ചെടേക്കാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നവാസ് സ്വാഗതവും അലി മിയാടിപള്ളം നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad