ഉപ്പള: (www.evisionnews.in) ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ യുവാവിനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മീഞ്ച, കഞ്ചിലബേളയിലെ പരേതനായ കൃഷ്ണവെളിച്ചപ്പാടിന്റെ മകനും ഇലക്ട്രീഷ്യനുമായ പുഷ്പരാജ് (41) ആണ് മരിച്ചത്. പതിവുപോലെ ചൊവ്വാഴ്ച രാവിലെ ജോലിക്കു പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. പിന്നീട് കൂടെ പണിയെടുക്കുന്നവരെ ഫോണില്‍ വിളിച്ച് അവധിയാണെന്ന് അറിയിച്ചിരുന്നു. വൈകീട്ട് മൂന്നു മണിയോടെ ഒരു കടയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ റീ ചാര്‍ജ്ജ് ചെയ്തിരുന്നു. പിന്നീട് ബൈക്കില്‍ സന്തടുക്ക എന്ന സ്ഥലത്തെത്തി സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. ബൈക്ക് അലക്ഷ്യമായി നിര്‍ത്തിയിട്ടതു കണ്ട വഴിയാത്രക്കാര്‍ സംശയം തോന്നി നോക്കിയപ്പോഴാണ് ജഡം മരത്തില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്.
വിവരമറിഞ്ഞെത്തിയ മഞ്ചേശ്വരം പൊലീസ് പുഷ്പരാജിന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് ഒരു കുറിപ്പ് കണ്ടെടുത്തു. എന്റെ മരണത്തിന് മറ്റാരും കാരണക്കാരല്ല' എന്നാണ് കുറിപ്പിലുള്ളതെന്ന് പൊലീസ് പറഞ്ഞു. നാരായണിയാണ് പുഷ്പരാജിന്റെ മാതാവ്. ആശ ഭാര്യയും, ധന്വിത, സന്വിത് മക്കളും കുസുമ, പത്മാവതി, വിജയ, പ്രേമ, ജനാര്‍ദ്ദന, ദിനേശ, പത്മനാഭ സഹോദരങ്ങളുമാണ്.
keyword- suicide-youth-uppala-

Post a Comment
0 Comments