Type Here to Get Search Results !

Bottom Ad

ബസ് യാത്രക്കാരിയുടെ 10 പവന്‍ സ്വര്‍ണ്ണാഭരണം കവര്‍ന്നു.



ബദിയടുക്ക: (www.evisionnews.in) ബസ് യാത്രക്കാരിയുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന 10 പവന്‍ സ്വര്‍ണ്ണാഭരണം കൊള്ളയടിച്ചു.
ഇന്നു രാവിലെ മുള്ളേരിയയില്‍ നിന്നു ബദിയഡുക്കയിലേക്കു സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന മുള്ളേരിയ അടുക്കത്തെ പവിത്രന്റെ ഭാര്യ രേഖയുടെ ആഭരണമാണ് കൊള്ളയടിച്ചത്. ഒപ്പമുണ്ടായിരുന്ന കുട്ടിയെ എടുത്തുകൊണ്ടു ബസില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു രേഖ. ഇതിനിടയിലാണ് തോളിലിട്ടിരുന്ന ബാഗില്‍ നിന്നു മാല കവര്‍ന്നത്.
ബദിയഡുക്കയില്‍ ബസ് ഇറങ്ങിയ ശേഷമാണ് മാല കവര്‍ച്ച ചെയ്ത വിവരം രേഖ അറിഞ്ഞത്. ഉടനെ ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണമാരംഭിച്ചു.

keyword-bus-passenger-gold-theft

Post a Comment

0 Comments

Top Post Ad

Below Post Ad