പയ്യന്നൂര്‍: (www.evisionnews.in) വാഹനമിടിച്ച് പരിക്കേറ്റ നിലയില്‍ കാണപ്പെട്ട വ്യാപാരിയെ നാട്ടുകാര്‍ ആശുപത്രിയിലാക്കി. ഇതിനുള്ള സഹായം ചെയ്തുകൊടുത്ത യുവാവിന്റെ കാര്‍ ആശുപത്രി പരിസരത്ത് തകര്‍ത്തു. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. തായിനേരി മുത്തപ്പന്‍ ഭണ്ഡാരത്തിന് സമീപത്ത് പയ്യന്നൂരിലെ വ്യാപാരിയായ ബിജുവിനെയാണ് പരിക്കേറ്റ നിലയില്‍ കാണപ്പെട്ടത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇയാളെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്തെത്തി. എന്നാല്‍ ബിജുവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ആരും തയ്യാറായിരുന്നില്ല. ഇതിനിടയില്‍ കാരയില്‍ സ്വദേശിയായ സത്താര്‍ എന്നയാള്‍ കാറുമായി ഇതുവഴിയെത്തി. ഇയാളുടെ നേതൃത്വത്തില്‍ ബിജുവിനെ ഒരു ഓട്ടോയില്‍ കയറ്റി പയ്യന്നൂലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. നാട്ടുകാര്‍ക്കൊപ്പം സത്താറും ഉണ്ടായിരുന്നതായി പറയുന്നു.ബിജുവിന്റെ പരിക്ക് ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മറ്റാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. പരിയാരത്തേക്കു കൊണ്ടുപോകുന്നതിനുള്ള ആംബുലന്‍സിന് ഏര്‍പ്പാടാക്കിയതു സത്താര്‍ ആയിരുന്നുവെന്ന് പറയുന്നു. പരിക്കേറ്റയാളെ പരിയാരത്തേക്ക് മാറ്റിയ ശേഷമാണ് തന്റെ കാറിന്റെ മുന്‍പിലെയും വശങ്ങളിലെയും ചില്ല് തകര്‍ത്തതായുള്ള വിവരം അറിഞ്ഞതെന്ന് സത്താര്‍ പരാതിപ്പെട്ടു.
keyword-payyanurr-accident-attepted-youth-car-

Post a Comment
0 Comments