പരപ്പ: (www.evisionnews.in) തിങ്കളാഴ്ച വൈകിട്ട് പരപ്പ ടൗണില്‍ നില്‍ക്കുകയായിരുന്ന നെല്ലിയര കോളനിയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ സതീഷ് ബാബുവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പരപ്പ പുലിയംകുളത്തെ ഡ്രൈവര്‍ സമദിന്റെ മകന്‍ ഷെമീറിനെ നീലേശ്വരം സി.ഐ നീലേശ്വരം നഗരത്തില്‍ നിന്നും കസ്റ്റഡിയിലെടുത്ത് വെള്ളരിക്കുണ്ട് പോലീസിന് കൈമാറി.
വധശ്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ സതീഷ്ബാബു മംഗലാപുരം ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സതീഷിന്റെ നാവ് മുറിഞ്ഞിട്ടുണ്ട്. നാവിന് ശസ്ത്രക്രിയ നടത്തിയെങ്കി ലും പഴയതുപോലെ സംസാര ശേഷി ലഭിക്കുമോ എന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. വധശ്രമക്കേസ് വെള്ളരിക്കുണ്ട് പോലീസ് കാസര്‍കോട് എസ് എം എസ് ഡി വൈ എസ് പിക്ക് കൈമാറും. ഷെമീറിന്റെ പേരില്‍ വേറെയും കേസുകളുണ്ട്. ഇയാളുടെ അ റസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
ഷെമീര്‍ ഇന്ന് ഗള്‍ഫില്‍ പോകാന്‍ ഫ്ളൈറ്റ് ടിക്കറ്റ് എടുത്തിരുന്നു. ഇതിനിടയിലാണ് പോലീസിന്റെ വലയിലായത്. തിങ്കളാഴ്ച വൈകിട്ട് സതീഷിന്റെ ദേഹത്ത് കയറ്റിയ കാറിന്റെ ഗ്ലാസുകള്‍ തകര്‍ന്നിരുന്നു. ഈ കാറുമായാണ് സംഭവത്തിന് ശേഷം ഷെമീര്‍ ഒളിവില്‍ പോയത്. അന്ന് മുത ല്‍ത്തന്നെ ഷെമീറിനെ പിടികൂടാന്‍ പോലീസ് ശ്രമം ആരംഭിച്ചുവെങ്കിലും പിടികൊടുക്കാതെ ഒളിവില്‍ കഴിയുകയായിരുന്നു. ഏറ്റവും ഒടുവില്‍ ഭാര്യയുടെ ഫോണില്‍ നിന്നും പോലീസ് ഷെമീറിനെ വിളിച്ച് സൂത്രം പറഞ്ഞ് കീഴടങ്ങാനുള്ള സാഹചര്യം ഒരുക്കുകയാണുണ്ടായത്. സതീഷിന്റെ ദേഹത്ത് കയറ്റിയ കാര്‍ മടിക്കൈയില്‍ ഒരു കാട്ടില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. കാറിന് കേടുപാട് സംഭവിച്ചതായി മനസിലാക്കിയ പോലീസ് ജില്ലയിലെ മുഴുവന്‍ ഗ്യാരേജുകളിലും തിങ്കളാഴ്ച രാത്രി മുതല്‍ തന്നെ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.
ഷെമീര്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. കഞ്ചാവ് കടത്തിനേക്കുറിച്ചും കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ചും പോലീസ് അന്വേഷണം തുടങ്ങി. നഗരത്തില്‍ നിന്നും സാധനങ്ങള്‍ കൊണ്ടുവരുന്ന ഒരു തൊട്ടിജീപ്പില്‍ കഞ്ചാവ് കൊണ്ടുവരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്
Keyword-murder-attempt-Auto-driver-parappa-Nileshwar

Post a Comment
0 Comments