ചട്ടഞ്ചാല്‍: (www.evisionnews.in) കാസര്‍കോട് വിദ്യാഭ്യാസ ഉപജില്ലയിലെ പ്രമുഖ സ്‌കൂളായ കോളിയടുക്കം ഗവ യു പി സ്‌കൂളിലെ ഇക്കൊല്ലത്തെ പ്രവേശനോത്സവം കെങ്കേമമായി. പൊതു വിദ്യാഭ്യാസത്തിന്റെ മികവിന് മാതൃകയായ സ്‌കൂളില്‍ ഇക്കുറി റിക്കാര്‍ഡ് പ്രവേശനമാണ് നടന്നത്. ഒന്നാം ക്ലാസ്സില്‍ 75 കുട്ടികള്‍ ഉള്‍പ്പെടെ 110 പേരാണ് പ്രവേശനം നേടിയത്. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ നിന്നും നിരവധികുട്ടികള്‍ പ്രവേശനം നേടിയിട്ടുണ്ട്. വര്‍ണ്ണ ബലൂണുകളും തൊപ്പിയുംപായസവുമായി നവാഗതരെ മറ്റു കുട്ടികള്‍ വരവേറ്റു. ചെണ്ടമേളത്തോടെ ഘോഷയാത്രയായാണ് നാട്ടുകാര്‍ പുതിയ കുട്ടികളെയും രക്ഷിതാക്കളെയും സ്‌കൂളിലേക്ക് ആനയിച്ചത്.സ്‌കൂള്‍ പ്രവേശനോത്സവം ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ വി.ഗീത ഉദ്ഘാടനം ചെയ്തു. വിവിധ ക്ലബ്ബുകളും സ്ഥാപനങ്ങളും സ്‌പോണ്‍ സര്‍ ചെയ്ത പഠനോപകരണങ്ങള്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ എന്‍ വി ബാലന്‍ വിതരണം ചെയ്തു. പി ടി എ വൈസ് പ്രസിഡന്റ് പി.വിജയന്‍ അധ്യക്ഷത വഹിച്ചു. എം ചന്ദ്രന്‍ നായര്‍ , കെ.
വനജകുമാരി. പുഷ്പലത എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മാസ്ട്രര്‍ എ .പവിത്രന്‍ സ്വാഗതവും പി മധു നന്ദിയും പറഞ്ഞു.
keyword-koliyadkam-school-freshers-day-


Post a Comment
0 Comments