തൃക്കരിപ്പൂര്‍ : (www.evisionnews.in)പുതുക്കിപ്പണിത പടന്ന കാവുന്തല രിഫാഈ മസ്ജിദിന്റെ ഉദ്ഘാടനം വ്യാഴാഴ്ച മഗരിബ് നമസ്‌കാരത്തിന് നേതൃത്വം നല്‍കി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.ഉദ്ഘാടനവുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
നൂറ്റാണ്ടിലേറെ പഴക്കമുള്ള പള്ളി പൊളിച്ച് ഇരുനിലകളിലായി പണിത പള്ളിയില്‍ ആയിരത്തോളം പേര്‍ക്ക് നമസ്‌കരിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.പരേതനായ അബ്ദുള്ള മൗലവി സ്ഥാപിച്ച പള്ളി പിന്നീട് പടന്ന ജമാഅത്ത് ദര്‍സ് കമ്മിറ്റിക്ക് കൈമാറിയതാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
288 കുടുംബങ്ങള്‍ അധിവസിക്കുന്ന മഹല്ലാണിത്.ജൂണ്‍ മൂന്നിന് ഈ പള്ളിയില്‍ ജുമുഅ ആരംഭിക്കും.തൃക്കരിപ്പൂര്‍ സംയുക്ത ഖാസി പ്രഫ. കെ.ആലിക്കുട്ടി മുസ്ല്യാര്‍ ജുമുഅ പ്രഖ്യാപനം നേരത്തെ നടത്തിയിട്ടുണ്ട്.കമ്മിറ്റി പ്രസിഡണ്ട് ഗോള്‍ഡന്‍ മുഹമ്മദ് കുഞ്ഞി ഹാജിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമാപന പൊതുയോഗം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.ഷൗക്കത്തലി വെള്ളമുണ്ട മുഖ്യപ്രഭാഷണം നടത്തും.വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ ഗോള്‍ഡന്‍ മുഹമ്മദ് കുഞ്ഞി ഹാജി,ഏ.വി അബ്ദുള്‍ ജബ്ബാര്‍,സി.എച്ച് മുഹമ്മദ് അഷ്‌റഫ്,എച്ച്.എം കുഞ്ഞബ്ദുള്ള,എ.മുഹമ്മദ് കുഞ്ഞി ഹാജി,പി.കെ അബ്ദുള്‍ സത്താര്‍ സംബന്ധിച്ചു.

Post a Comment
0 Comments