Type Here to Get Search Results !

Bottom Ad

ബദിയടുക്കയില്‍ യുവതിയെ മാനഹാനിപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍


ബദിയടുക്ക: (www.evisionnews.in) ബസ് കാത്തുനില്‍ക്കുകയായിരുന്ന ദളിത് യുവതിയെ മാനഹാനിപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചെര്‍ക്കള അലക്കളയിലെ എം.കെ പ്രശാന്താ(36)ണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ഏഴ് മണിയോടെ ബദിയടുക്ക ബസ് സ്റ്റാന്റില്‍ വെച്ചാണ് സംഭവം. കാസര്‍കോടിന് സമീപം ലാബ് ടെക്‌നീഷ്യന്‍ ജോലി ചെയ്യുന്ന യുവതി ബദിയടുക്ക ബസ് സ്റ്റാന്റില്‍ ഇറങ്ങി നാട്ടിലേക്കുള്ള ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് യുവാവ് മാനഹാനിപ്പെടുത്താന്‍ ശ്രമിച്ചത്. കൈ പിടിച്ച് വലിക്കുമ്പോള്‍ യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാരാണ് പ്രശാന്തിനെ പിടികൂടിയത്. ഉടന്‍ ബദിയടുക്ക പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മദ്യലഹരിയിലാണ് യുവാവ് ദളിത് യുവതിയെ ശല്യപ്പെടുത്തിയത്. 

keywords: Badiadukka-Youth-arrested-rape-attempt

Post a Comment

0 Comments

Top Post Ad

Below Post Ad