Type Here to Get Search Results !

Bottom Ad

ഡെങ്കിപ്പനി പടരുന്നു; കാസര്‍കോട്ട് നാലുപേര്‍ ചികിത്സയില്‍


കാസര്‍കോട്: (www.evisionnews.in) ജില്ലയില്‍ ഡെങ്കിപ്പനിയും പകര്‍ച്ചവ്യാധികളും പടരുന്നു. കാസര്‍കോട്ടേയും മംഗളൂരുവിലേയും ആസ്പത്രികളിലായി നാലുപേര്‍ ഡെങ്കിപ്പനിബാധിച്ച് ചികിത്സയിലാണ്. 
അതേസമയം കാസര്‍കോട് നഗരസഭയിലും സമീപ പ്രദേശങ്ങളിലും പകര്‍ച്ച വ്യാധികളും വ്യാപകമായി പടരുന്നുണ്ട്. നിരവധി പേരാണ് കാസര്‍കോട് ജനറല്‍ ആസ്പത്രികളിലും സ്വകാര്യ ആസ്പത്രികളിലുമായി ചികിത്സതേടുന്നത്. കാലവര്‍ഷത്തിന് മുന്നോടിയായി ആരോഗ്യ അധികൃതര്‍ നാട്ടില്‍പുറങ്ങള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിയിരുന്നെങ്കിലും അത്  ഫലവത്തായിട്ടില്ല. പകര്‍ച്ചവ്യാധി തടയാന്‍ ആവശ്യത്തിന് ജീവനക്കാരെ നിയോഗിച്ച്, മരുന്നുകള്‍ ലഭ്യമാക്കി ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങളില്‍ മതിയായ ചികിത്സാ സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

keywords: Denki-kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad