കാസര്‍കോട്:(www.evisionnews.in) ഖാസി സി.എം. ഉസ്താദിന്റെ വധത്തിന്റെ പിന്നിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നടത്തിവരുന്ന അനിശ്ചിതകാല സമരം 39 ദിവസം പിന്നിട്ടു. സമാധാനപരമായി നടക്കുന്ന ഈ സമരം ബന്ധപ്പെട്ടവര്‍ കണ്ടില്ലെന്ന് നടിക്കുരുതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ഡോ. ഡി. സുരേന്ദ്രനാഥ് അഭിപ്രായപ്പെട്ടു. അബ്ദുല്‍ ഖാദര്‍ സഅദി സ്വാഗതവും അഹ്മദ് മൗലവി ഉദ്ഘാടനവും ചെയ്തു. മൊയ്തീന്‍ കുഞ്ഞി കോളിയടുക്കം, മുനീര്‍ സി.എ., അബ്ദുല്ല കുഞ്ഞി സി.എം., സലാം സി.എം., ഇബ്രാഹിം സി.എം., ഖലീല്‍ ചെമ്പരിക്ക, മുജീബ് റഹ്മാന്‍, മുഹമ്മദ് സി.എ. തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment
0 Comments