Type Here to Get Search Results !

Bottom Ad

സഹചാരി ഫണ്ട് ശേഖരണം ജൂണ്‍ 10-ന്



കാസര്‍കോഡ്: (www.evisionnews.in) എസ് കെ എസ് എസ് എഫ് സംസ്ഥാന കമീറ്റിയുടെ ആതുരസേവനമായ സഹചാരി റിലീഫ് സെല്ലിലേക്കുള്ള ഫണ്ട് ശേഖരണം വിശുദ്ധ റമദാനിലെ ആദ്യ വെള്ളിയാഴ്ച്ചയായ ജൂണ്‍ 10ന് നടക്കും. കഴിഞ്ഞ 10 വര്‍ഷമായി ജില്ലയിലെ പളളികള്‍ കേന്ദ്രികരിച്ച്, ശേഖരിക്കുന്ന സംഖ്യ സ്വരൂപിച്ച് നിര്‍ധന രോഗികള്‍ക്ക്, മരുന്നു വിതരണം, ഡയാലിസിസ്, മറ്റു മാരക രോഗികള്‍ക്കുള്ള ചികിത്സാ സഹായങ്ങള്‍ തുടങ്ങിയവ ചെയ്തു വരികയാണ്, ഇക്കാലയളവില്‍ രണ്ട് കോടി രൂപയുടെ സഹായം സഹചാരി മുഖേന എത്തിച്ചു, നല്‍കിയിട്ടുണ്ട് കൂടാതെ സംസ്ഥാനത്തെ വിവിധ ആശുപത്രികള്‍ കേന്ദ്രികരിച്ച്, വളണ്ടിയര്‍മാരുടെ സേവനം, ആംബുലന്‍സ് സര്‍വ്വീസ് ,ഭക്ഷണ വിതരണം, കുറഞ്ഞ നിരക്കില്‍ ലബോറട്ടറി സൗകര്യം തുടങ്ങിയവയും സഹചാരി നടത്തി വരുന്നു, ഇ വര്‍ഷം മുതല്‍ നൂറ് ക്യാന്‍സര്‍ വിമുക്ത ഗ്രാമം എന്ന പദ്ധതി കൂടി ആരംഭിക്കുകയാണ്, സഹചാരി ഫണ്ട് ശേഖരണം വിജയിപ്പിക്കാന്‍ മേഖലാ ക്ലസ്റ്റര്‍, ശാഖ കമീറ്റിയും മഹല്ല് ഭാരവാഹികളും രംഗത്തിറങ്ങണമെന്നും, മഹല്ല് കമീറ്റിക്കും, ശാഖ കമീറ്റിക്കും മുള്ള കത്തും, ലഘുലേഖയും മേഖല കമീറ്റിക്ക് ഏല്‍പ്പിച്ചിട്ടുണ്ട് എന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്നയും, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും അറിയിച്ചു.

keywords: sahachari-skssf-june-

Post a Comment

0 Comments

Top Post Ad

Below Post Ad