ദേളി: (www.evisionnews.in) ഗ്രീന്‍ സഅദിയ്യ ക്ലബ് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 2000 വൃക്ഷത്തൈകള്‍ കൂട്ടുകാര്‍ക്ക് സമ്മാനിച്ചു.'സഅദിയ്യ സമ്മാനത്തൈ' എന്ന പരിപാടിയില്‍ ജൂണ്‍ ആറിനു സ്‌കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളും ഓരോ തൈ വീതം കൊണ്ട് വരികയും നേരത്തെ ക്ലാസ്സുകളില്‍ നറുക്കിട്ട് കണ്ടെത്തിയ 'നേച്ചര്‍ ഫ്രണ്ടിനു' കൈമാറുകയും ചെയ്തു. രക്ഷിതാക്കള്‍ ഈ ചെടികള്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് വീടിന്റെ പരിസരത്ത് നട്ടു പിടിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പരിസ്ഥിതി ബോധവല്‍കരണ ക്ലാസുകള്‍ നല്‍കി.മാനേജര്‍ അബ്ദുല്‍ വഹാബ്,പ്രിന്‍സിപ്പല്‍ എം.എം.കബീര്‍, വൈസ് പ്രിന്‍സിപ്പല്‍ ജാഫര്‍ സാദിഖ് സി.എന്‍, ഗ്രീന്‍ സഅദിയ്യ കോര്‍ഡിനേറ്റര്‍ അബ്ദുറഷീദ് പള്ളങ്കോട്, അബ്ദുറഹ്മാന്‍ എരോല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
keywords: sa-adiyya- school-trees-
Post a Comment
0 Comments