Type Here to Get Search Results !

Bottom Ad

'യേശുദാസ് മരിച്ചാല്‍ പള്ളിയിലെ അന്ത്യവിശ്രമം നിഷേധിക്കുമോ: രഞ്ജിത്ത്


കൊച്ചി:(www.evisionnews.in) ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുടെ മുത്തശി മേരി അഖൗരിയുടെ ശവസംസ്‌കാരം നടത്താന്‍ വിസമ്മതിച്ച യാക്കോബായ സഭയുടെ നടപടിയെ വിമര്‍ശിച്ച് സംവിധായകന്‍ രഞ്ജിത്. അന്യമതസ്ഥനെ വിവാഹം ചെയ്തതിന്റെ പേരിലാണ് കുമരകം ആറ്റാമംഗലം യാക്കോബായ പള്ളി അധികൃതര്‍ പളളി സിമിത്തേരിയില്‍ സംസ്‌കാരം നിഷേധിച്ചത്. സമാനമായ അനുഭവം നടന്‍ അഗസ്റ്റിന്റെ കുടുംബത്തിനും ഉണ്ടായിരുന്നതായി സംവിധായകന്‍ രഞ്ജിത് വെളിപ്പെടുത്തി.

ക്ഷേത്രദര്‍ശനം നടത്തിയതിനാല്‍ അഗസ്റ്റിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ കോടഞ്ചേരി പള്ളി അധികൃതര്‍ തയ്യാറായിരുന്നില്ലെന്ന് രഞ്ജിത് പറഞ്ഞു. ശബരിമലയിലും മൂകാംബികയിലും ദര്‍ശനം നടത്തിയതിന്റെ പേരില്‍ യേശുദാസിനും പള്ളിപ്പറമ്പില്‍ അന്ത്യവിശ്രമം നിഷേധിക്കുമോ എന്നും രഞ്ജിത് ചോദിച്ചു. പ്രിയങ്കാ ചോപ്രയുടെ മുത്തശി എന്ന വിശേഷമുള്ളതിനാലാണ് ഇക്കാര്യം ശ്രദ്ധിക്കപ്പെട്ടതെന്നും രഞ്ജിത് പറയുന്നു.

Keywords: Priyanka-Chaudary-Yeshudas-Director-Ranjith

Tags

Post a Comment

0 Comments

Top Post Ad

Below Post Ad