തിരുവനന്തപുരം: (www.evisionnews.in) മുഖ്യമന്ത്രി പിണറായി വിജയനെ പോലെയുള്ള സി.പി.എം നേതാവിനെ രാഷ്ട്രീയമായി നേരിടാന്‍ ചങ്കുറപ്പുള്ള കോണ്‍ഗ്രസ്സ് നേതൃത്വം വേണമെന്ന് കെ.സുധാകരന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് തോല്‍വിക്ക് കാരണം ഗ്രൂപ്പിസമല്ല.സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി വേണം. ഇത് ഹൈക്കമാണ്ട് തീരുമാനിക്കണം. പലയിടത്തും പാര്‍ട്ടിയുടെ പിന്തുണ ഇല്ലാത്ത സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. ഇതും തിരിച്ചടിക്ക് കാരണമായി. കേരളത്തിലെ കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങള്‍ എ.ഐ.സി.സി യെ ധരിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് വേണ്ട മുന്നൊരുക്കങ്ങള്‍ പാര്‍ട്ടി നടത്തിയിട്ടില്ല. സുധാകരന്‍ തുറന്നടിച്ചു.
keywords: K.sudhakaran-Critisize-congress-leadership

Post a Comment
0 Comments