കാഞ്ഞങ്ങാട്:(www.evisionnews.in) ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ അര്‍ഹരായി പട്ടയം ലഭിച്ച് വിവിധ പ്രശ്‌നങ്ങളനുഭവിക്കുന്നവരുടെ കാര്യത്തില്‍ പഠിച്ച് ഇടപെടുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. ഒന്നും രണ്ടും ഘട്ടങ്ങളിലായി പട്ടയം ലഭിച്ച ജില്ലയിലെ പതിനയ്യായിരത്തിലധികം വരുന്ന ഭൂരഹിതരുടെ പ്രയാസങ്ങള്‍ മുന്‍നിര്‍ത്തി മന്ത്രിക്ക് നിവേദനം നല്‍കിയ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ നേതാക്കളോടാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്. മുഴുവന്‍ വിഷയങ്ങളും കലക്ടര്‍ അന്യേഷിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി. പട്ടയം ലഭിച്ച് ഭൂമി ലഭ്യമല്ലാത്തവര്‍, തീരെ വാസയോഗ്യമല്ലാത്ത ഭൂമി ലഭിച്ചവര്‍, സ്വകാര്യ വ്യക്തികള്‍ കയ്യടക്കിയ ഭൂമികള്‍, നാട്ടുകാര്‍ ഭൂമിയില്‍ പ്രവേശിക്കാന്‍ സമ്മതിക്കാത്ത പ്രശ്‌നങ്ങള്‍, പൊതുവഴി ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ട വിഷയങ്ങള്‍ എന്നീ വിവിധ പ്രശ്‌നങ്ങളാണ് വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.
വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സിഎച്ച് മുത്തലിബ്, ജനറല്‍ സെക്രടറി സിഎച്ച് ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് കെ രാമകൃഷ്ണന്‍, ഭൂസമര സമിതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പികെ അബ്ദുല്ല എന്നിവര്‍ നിവേദന സംഘത്തിലുണ്ടായിരുന്നു.
keywords: Welfareparty-minister-chandrashekaran-meet
Post a Comment
0 Comments