ചെറുവത്തൂര്‍: (www.evisionnews.in)അജ്ഞാത രോഗം മൂലം പശുക്കള്‍ ചത്തു വീഴുന്നു. കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ ചീമേനിയിലും പരിസരങ്ങളിലുമാണ് അജ്ഞാത രോഗം മൂലം നിരവധി പശുക്കള്‍ ചത്തത്. യാതൊരു വിധ രോഗമോ രോഗ ലക്ഷണമോ കാണിക്കാതെ നാലു പശുക്കളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചത്തത്. കള്ളപ്പാത്തിയിലെ കെ.എസ്.നാരായണന്‍, സി.തമ്പാന്‍, യു.രാഘവന്‍, ഒ.കെ.കുമാരന്‍ എന്നിവരുടെ പശുക്കളാണ് ചത്തത്.
അസുഖ ലക്ഷണങ്ങളൊന്നം ഈ പശുക്കള്‍ കാണിച്ചിട്ടില്ലെന്ന് ഉടമസ്ഥര്‍ പറയുന്നു. കറവയുള്ള പശുക്കളാണ് ചത്ത് വീഴുന്നത്. പശുക്കള്‍ ചത്തതോടെ ക്ഷീര കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്. വെറ്റിനറി ഡോക്ടര്‍മാര്‍ പശുക്കളെ പരിശോധിച്ചെങ്കിലും രോഗം പിടികിട്ടിയിട്ടില്ല. മറ്റു കന്നു കാലികളേയും രോഗം ബാധിക്കുമോ എന്ന ആശങ്കയും കര്‍ഷകരിലുണ്ട്.
രോഗം വ്യക്തമാവാത്തതിനാല്‍ ആവശ്യമായ ചികിത്സയും നല്‍കാന്‍ കഴിയുന്നില്ല. പശുക്കള്‍ ചത്തതുമൂലം വന്‍ സാമ്പത്തിക നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഇത് അസുഖം പടര്‍ന്ന് പിടിച്ചതല്ലെന്നും അമിതമായ ചൂടും കാലാവസ്ഥ വ്യതിയാനവുമാണ് പശുക്കള്‍ ചാകാനിടയായതെന്നും ചീമേനി വെറ്റിനറി ഡിസ്പന്‍സറിയിലെ ഡോ. പ്രശാന്ത് പറഞ്ഞു.
Keywords:Cheruvathur-Cheemeni-Anonymus-Death-Cows

Post a Comment
0 Comments