തിരുവനന്തപുരം:(www.evisionnews.in) കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടാന്‍ ഡിജിപി ശുപാര്‍ശ ചെയ്തു. ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് കൈമാറി. ഇതു സംബന്ധിച്ച വിജ്ഞാപനവും പുറത്തിറക്കി.
മണിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. മണിയുടെ മരണം കൊലപാതകമാണെന്ന സംശയത്തില്‍ ഉറച്ചുനില്‍ക്കുന്നതായി രാമകൃഷ്ണന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. നടപടിയെടുക്കാമെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ തീരുമാനിച്ചിരിക്കുന്നത്.
Keywords: Tiruvanandapuram-Kalabavan Mani-CBI-Enquiry
Post a Comment
0 Comments