മുംബൈ: (www.evisionnews.in)സമീപ കാലത്തെ ഏറ്റവും വലിയ ഗതാഗത കുരുക്കില്‍ മുംബൈ മഹാ നഗരം ശനിയാഴ്ച സാക്ഷ്യം വഹിച്ചു. എന്‍എച്ച്-8 മുംബൈ-അഹമ്മദാബാദ് ദേശീയ പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കഴിഞ്ഞ മൂന്നു ദിവസമാണ് 40 കിലോമീറ്ററോളം ദൂരം ഗതാഗതകുരുക്കില്‍ മുംബൈ നഗരം അകപ്പെട്ട് വീര്‍പ്പുമുട്ടിയത്. നിത്യവും 20,000ത്തിലധികം വാഹനങ്ങളാണ് ഈ കുരുക്കില്‍ കുടുങ്ങുന്നത്.
കാലവര്‍ഷം ശക്തമാകുന്നതിന് മുന്‍പുള്ള അറ്റകുറ്റപ്പണികളാണ് ഇവിടെ നടക്കുന്നത്. 20-25 കിലോമീറ്റര്‍ ദൂരം കടന്നു പോകുന്നതിന് നാല് മണിക്കൂറിലധികമാണ് ഗതാഗത കുരുക്കില്‍ കുടുങ്ങിയ വാഹനങ്ങള്‍ കടന്നു പോകാനെടുക്കുന്ന സമയം.
വന്‍ ഗതാഗതകുരുക്കിനെ തുടര്‍ന്ന് 10 കിലോമീറ്ററോളം അധികദൂരമെടുത്ത് വാഹനങ്ങള്‍ വഴി തിരിച്ചുവിടേണ്ട് സാഹചര്യമാണ് നിലവിലുള്ളത്.ഞായറാഴ്ച അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ദേശീയപാത യാത്രായോഗ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
Keywords: Mumbai-Traffic Jam-NH8

Post a Comment
0 Comments