Type Here to Get Search Results !

Bottom Ad

മുക്കുപണ്ട പണയ തട്ടിപ്പ്: മുഖ്യസൂത്രധാന്‍ ബാങ്ക് അപ്രൈസര്‍ അറസ്റ്റില്‍


കാസര്‍കോട്:(www.evisionnews.in) മുട്ടത്തൊടി സര്‍വീസ് സഹകരണ ബാങ്കിന്റെ നായന്മാര്‍മൂല ശാഖയിലും വിദ്യാനഗര്‍ ശാഖയിലും മുക്കുപണ്ടങ്ങള്‍ പണയംവെച്ച് നാലുകോടിയിലേറെ രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കേസിലെ മുഖ്യസൂത്രധാരനും ബാങ്ക് അപ്രൈസറുമായ സതീഷനെയാണ് വിദ്യാനഗര്‍ സി.ഐ കെ.വി പ്രമോദന്‍ അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നും ഒരു കോടി രൂപയും ലോട്ടറി ടിക്കറ്റുകളും കണ്ടെടുത്തു. സതീഷനെ ഇന്നു കോടതിയില്‍ ഹാജരാക്കും.
അതിനിടെ ഒളിവിലുള്ള സിവില്‍ സ്‌റ്റേഷന്‍ ഈവനിംഗ് ബ്രാഞ്ച് മാനേജര്‍ സന്തോഷ് കുമാറിന് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാളും സതീഷനും ചേര്‍ന്നാണ് തട്ടിപ്പ് സംബന്ധിച്ച ആസൂത്രണത്തിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഒന്ന് മുതല്‍ 137 വരെയുള്ള അക്കൗണ്ട് ഉടമകളുടെ പേരിലാണ് മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ നാല് വര്‍ഷമായി അതിവിദഗ്ധമായാണ് തട്ടിപ്പ്് പ്ലാന്‍ ചെയ്തതെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്.
അതേസമയം മുക്കുപണ്ടക്കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മുള്ളേരിയ കുണ്ടാര്‍ സ്വദേശി യു.കെ ഹാരിസ് സഖാഫിയെ ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. ഹാരിസ് സഖാഫിയും ഇയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും കൂടി ഒരു കോടിയോളം രൂപയാണ് മുക്കുപണ്ടങ്ങളാണ് ബാങ്കില്‍ പണയം വച്ച് തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയ അന്വേഷണ സംഘം 30 പണയ രസീതുകളും അരക്കിലോയോളം മുക്കുപണ്ടങ്ങളും കണ്ടെത്തിയിരുന്നു. തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് ദുബൈ, അബുദാബി എന്നിവിടങ്ങളില്‍ മൊബൈല്‍ ഫോണ്‍ വില്‍പ്പന കട തുറന്നതായി ഇയാള്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്്. 
കേസില്‍ ഏഴോളം പ്രമുഖര്‍ ഉള്ളതായും പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. ഇവരെ പിടികൂടുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലിസ് കരുതുന്നത്. ഇയാളുടെ രണ്ടു കാറുകള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്താന്‍ പരിചയമുള്ള സ്ത്രീകളെ ഉള്‍പ്പെടെ ഇയാള്‍ ഉപയോഗിച്ചതായും സൂചനയുണ്ട്.
ജൂണ്‍ നാലിന് മുമ്പുള്ള കാലയളവില്‍ നായന്മാര്‍മൂലയിലുള്ള പ്രധാന ബ്രാഞ്ചിലും കലക്ടറേറ്റിന് സമീപമുള്ള സായാഹ്ന ശാഖയിലുമായി നാലു കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടന്നത്. സിവില്‍ സ്‌റ്റേഷന്‍ ശാഖയില്‍ മാത്രം 137 ഇടപാടുകളിലായി 3.7 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുള്ളതായി പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്്്. കേസില്‍ നീലേശ്വരം സ്വദേശി ടി.വി സത്യപാലന്‍, ചെങ്കള സിറ്റിസണ്‍ നഗറിലെ കെ.എ അബ്ദുല്‍ മജീദ്, ഭീമനടിയിലെ ജയരാജന്‍ എന്നിവരെ നേരത്തെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തിരുന്നു. സത്യപാലന്റെയും കസ്റ്റഡയിലുള്ള അപ്രൈസറുടെയും ഉടമസ്ഥതയിലുള്ള ജ്വല്ലറിയിലാണ് മുട്ടത്തൊടി ബാങ്കില്‍ പണയം വെച്ച മുക്കുപണ്ടങ്ങള്‍ക്ക് സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി തെളിയിക്കുന്ന ഹാള്‍മാര്‍ക്ക് നല്‍കിയിരുന്നത്. ബാങ്കിന്റെ നായന്മാര്‍മൂലയിലുള്ള ശാഖാ കെട്ടിടത്തിനു താഴെയാണ് അപ്രൈസര്‍മാരുടെ ജ്വല്ലറി പ്രവര്‍ത്തിക്കുന്നത്.

keywords : bank-vidyanagar-main-culprit

Post a Comment

0 Comments

Top Post Ad

Below Post Ad