Type Here to Get Search Results !

Bottom Ad

പെര്‍ളയില്‍ സംഘര്‍ഷം: രണ്ട് പേര്‍ക്ക് മര്‍ദ്ദനം; 24 പേര്‍ക്കെതിരെ കേസ്

പെര്‍ള: (www.evisionnews.in) പെര്‍ള ടൗണില്‍ ശനിയാഴ്ചയുണ്ടായ സംഘട്ടനത്തില്‍ രണ്ട് പേര്‍ക്ക് മര്‍ദ്ദനമേറ്റു. സംഭവത്തില്‍ രണ്ട് പരാതികളിലായി 24 പേര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ഗണേഷ് പെര്‍ള(40), മുഹമ്മദ് അന്‍വര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. 
ഗണേശനെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയിലും അന്‍വറിനെ ചെങ്കളയിലെ സഹകരണാസ്പത്രിയിലും പ്രവേശിപ്പിച്ചു. ഗണേശന്റെ പരാതിയില്‍ നൗഷാദ്, ജാബിര്‍, സമീര്‍, മുഹമ്മദ് അന്‍വര്‍ തുടങ്ങി പതിനാല് പേര്‍ക്കെതിരെയാണ് കേസ്. അന്‍വറിന്റെ പരാതിയില്‍ ഗണേഷ്, അജിത്, സുരേഷ് തുടങ്ങി പത്ത് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പെര്‍ളയിലെ ഒരു ഫാഷന്‍ ഡിസൈനിംഗ് സ്ഥാപനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിന് കാരണമായതെന്ന് പറയുന്നു. ഇതേ ചൊല്ലി കഴിഞ്ഞ ദിവസം ഒരു യുവാവിനെയും അച്ഛനെയും കെ.എസ്.ആര്‍.ടി.സി ഡ്രൈവറെയും മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് അക്രമം.

keywords: perla news-kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad