Type Here to Get Search Results !

Bottom Ad

കലാപത്തിന് നീക്കം; ചൂരിയില്‍ കാര്‍ എറിഞ്ഞ് തകര്‍ത്തു.


കാസര്‍കോട്: (www.evisionnews.in)  ചൂരിയില്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട വ്യാപാരിയുടെ കാറിന്റെ ഗ്ലാസ് എറിഞ്ഞ് തകര്‍ത്തു. മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന് സമീപത്തെ വ്യാപാരി അമീന്റെ കേളുഗുഡ്ഡെ ദാറുല്‍ അമാന്‍ കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ട കെ.എല്‍ 14 എച്ച് 124 വാഗണര്‍ കാറിന്റെ ഗ്ലാസാണ് തകര്‍ത്തത്. ശനിയാഴ്ച രാത്രി പത്തരക്കാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാര്‍ വാതില്‍ തുറന്ന് പുറത്തിറങ്ങിയപ്പോള്‍ രണ്ട് പേര്‍ ഓടി ആക്ടീവ സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു. കാസര്‍കോട്ട് സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്ന സാമൂഹ്യ വിരുദ്ധരാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. ഏതാനും ദിവസം മുമ്പ് രണ്ട് പേര്‍ക്ക് നഗരത്തില്‍ കുത്തേറ്റിരുന്നു. കേളുഗുഡ്ഡെയില്‍ ഒരു ഓമ്നി വാനും തകര്‍ത്തിരുന്നു.

keywords: choori-car-glass-distroyed

Post a Comment

0 Comments

Top Post Ad

Below Post Ad