Type Here to Get Search Results !

Bottom Ad

പള്ളിക്കര അപകടം ദുബൈ കെ.എം.സി.സി.പള്ളിക്കര പഞ്ചായത്ത് അനുശോചിച്ചു.




ദുബൈ: (www.evisionnews.in) പള്ളിക്കരയില്‍ ഉണ്ടായ അപകടത്തില്‍ ആറ് പേര്‍ ദാരുണമായി മരണപ്പെട്ട സംഭവത്തില്‍ ദുബൈ കെ.എം.സി.സി. പള്ളിക്കര പഞ്ചായത്ത് അനുശോചിച്ചു. ഒരു നാടിനെ മൊത്തത്തില്‍ നടുക്കുന്ന ഇതുപോലുള്ള അപകടങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ അതികൃതര്‍ എനിയെങ്കിലും കണ്ണു തുറക്കണമെന്നും കെ.എസ്.ടി.പിയും സ്റ്റെററ് ഹൈവേ അതികൃതരും റോഡില്‍ ആവശ്യമുള്ളടുത്ത് സിഗ്‌നലുകളും മുന്നറിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ദുബൈ കെ.എം.സി.സി. കാസറഗോഡ് ജില്ല പ്രസിഡണ്ട് ഹംസ തൊട്ടി, പള്ളിക്കര സി.എച് സെന്റര്‍ കണ്‍വീനര്‍ റഷീദ് ഹാജി കല്ലിങ്കാല്‍, ദുബൈ കെ.എം.സി.സി പള്ളിക്കര പ്രസിഡണ്ട്.സി.എ. ബഷീര്‍ മഠം, ജനറല്‍ സെക്രട്ടറി ഹക്കീര്‍ ചെരുമ്പ , ഹാഷിം മഠം, ഹസീബ് പള്ളിക്കര, റാഫി ചെരുമ്പ, മനാഫ് മഠം, മുത്തലിബ് ബേക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

Keywords: kMCC-NEWS
Tags

Post a Comment

0 Comments

Top Post Ad

Below Post Ad