Type Here to Get Search Results !

Bottom Ad

വാക്കുകള്‍ കൊണ്ടും വര്‍ണിക്കാന്‍ കഴിയാത്ത അനുഗ്രഹങ്ങളുടെ മാസമാണ് റംസാന്‍. ഡോക്ടര്‍ സലീം നദ്‌വി


ദോഹ :  (www.evisionnews.in)വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും അനുഗ്രഹീത മാസമാണ് വിശുദ്ധ റംസാന്‍ എന്നും,എത്ര എഴുതിയാലും പറഞ്ഞാലുംപൂര്‍ത്തിയാവാത്ത വിധം ദൈവീഗ അനുഗ്രഹങ്ങളുടെ വസന്തമാണ് ഈ മാസം നമുക്ക് നല്‍കുന്നതെന്നും ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോക്റ്റര്‍ സലീം നദ്‌വി ഉദ്‌ബോധിപ്പിച്ചു.
എസ്.കെ.എസ്.എസ്.എഫ് ഖത്തര്‍ കാസര്‍ഗോഡ് ജില്ല കമ്മിറ്റിയും , എംഐസി ഖത്തര്‍ കമ്മിറ്റിയും സംയുക്തമായി നല്‍കിയ സ്വീകരണ നോമ്പ് തുറ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം 
സയ്യിദ് അസ്ലം തങ്ങള്‍ അല്‍മശ്ഹൂര്‍ ഉദ്ഘാടനം ചെയ്തു എസ് കെ എസ് എസ് എഫു ഖത്തര്‍ കാസര്‍ഗോഡ് ജില്ല പ്രസിഡന്റ് കെ എസ് അബ്ദുള്ള ഉദുമ അധ്യക്ഷത വഹിച്ചു .ജനറല്‍സെക്രട്ടറി എം എ നാസര്‍ കൈതക്കാട് സ്വാഗതം പറഞ്ഞു
അബൂബക്കര്‍ നിസാമി ,പി എച്ച് അസ്ഹരി ആദൂര്‍ , മജീദ് ചെമ്പരിക്ക,സാദിക്ക് പാക്യാര ,കെ എസ് ഉദുമ,ഇബ്രാഹിം ഹാജി മൈദര്‍ ,കെ ബി മുഹമ്മദ് കുഞ്ഞി, റഫീക്ക് മാങ്ങാട് , സത്താര്‍ മൌലവി,മൊയ്തു ബേക്കല്‍ ,നൌഷാദ് ബദിയഡുക്ക,മാക് അഡൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു
Tags

Post a Comment

0 Comments

Top Post Ad

Below Post Ad