Type Here to Get Search Results !

Bottom Ad

പെരിയ പോളി പ്രിന്‍സിപ്പാളിന്റെ ക്വാട്ടേഴ്‌സില്‍ മാലിന്യമെറിഞ്ഞു.


പെരിയ: (www.evisionnews.in) പെരിയ ഗവ. പോളിടെക്‌നിക് കോളേജ് പ്രിന്‍സിപ്പാളിന്റെ ക്വാട്ടേഴ്‌സില്‍  ചെളിയും വിസര്‍ജ്യവും തളിച്ച് വൃത്തിഹീനമാക്കി. 
പോളിയിലെ മെന്‍സ് ഹോസ്റ്റലിന് സമീപത്താണ് പ്രിന്‍സിപ്പാളുടെ ക്വാട്ടേഴ്‌സ്.ബുധനാവ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. പ്രിന്‍സിപ്പാള്‍ ചന്ദ്രകുമാര്‍ ഔദ്യോഗിക ആവശ്യത്തിന് തിരുവനന്തപുരത്ത് പോയിരിക്കുകയാണ്. 
പോളിയില്‍ ഏറെ നാളായി പ്രിന്‍സിപ്പളുമായി ഒരു വിദ്യാ ര്‍ത്ഥി സംഘടന സ്വരചേര്‍ച്ചയിലല്ല. അതിനിടെ പോളി കെട്ടിടത്തിനും മറ്റും നാശനഷ്ടമുണ്ടാക്കിയതിന്റെ പേരില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളോട് നാമമാത്രമായ നഷ്ടപരിഹാരം വാങ്ങാന്‍ തീരുമാനിച്ചിരുന്നു.
105 രൂപ വീതമാണ് ബെഞ്ച്, ഡെസ്‌ക്ക് എന്നിവയുടെ അറ്റകുറ്റപ്പണിക്കായി വാങ്ങിയത്. ഇതിനതിരെ ഒരു വിദ്യാര്‍ത്ഥി സംഘടന സമരം നടത്തിയിരുന്നു.

keywords: periye-poly-

Post a Comment

0 Comments

Top Post Ad

Below Post Ad