Type Here to Get Search Results !

Bottom Ad

വോട്ടെണ്ണല്‍ നാളിലെ അക്രമം, പോലീസ് ജീപ്പ് തകര്‍ത്ത നാല് പേര്‍ കൂടി പിടിയില്‍


കാസര്‍കോട്: (www.evisionnews.in) വോട്ടെണ്ണലിനെ തുടര്‍ന്ന് മെയ് 19ന് ചെര്‍ക്കളയില്‍ ഉടലെടുത്ത സംഘര്‍ഷത്തിനിടെ പോലീസിനെ അക്രമിച്ച്  ജീപ്പ് തകര്‍ത്ത കേസില്‍ നാലു പ്രതികളെ കൂടി ബുധനാഴ്ച രാവിലെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ്. നെല്ലിക്കട്ട സ്വദേശകളായി പുളീന്റടിയിലെ അലി (35), സിദ്ദിഖ് (26), ആമൂസ് നഗറിലെ സുബൈര്‍ (24), നെല്ലിക്കട്ടയിലെ ആഷിഫ് (22), എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി. നേരത്തെ ഇതേ കേസില്‍ അറസ്റ്റിലായ നാലു മുസ്ലിം ലീഗു പ്രവര്‍ത്തകര്‍ മൂന്നു ലക്ഷം രൂപ കോടതിയില്‍ കെട്ടിവെച്ച് ശേഷം ജാമ്യത്തിലിറങ്ങിയിരുന്നു. ഈ പ്രതികളില്‍ നിന്നും ഒരു ലക്ഷം രൂപയുടെ ബോണ്ടും എഴുതിവാങ്ങിയാണ് ജാമ്യത്തില്‍ വിട്ടത്. രണ്ടാള്‍ ജാമ്യവും കോടതി വ്യവസ്ഥ ചെയ്തിരുന്നു.

ചെര്‍ക്കള കോളിയടുക്കം ഹൗസിലെ മുഹമ്മദ് സല്‍മാന്‍ (19), നെല്ലിക്കട്ടയിലെ അബ്ദുല്‍ നാസര്‍ (42), നെല്ലിക്കട്ട ചൂരിപ്പള്ളം ഹൗസിലെ തസ്ലിം (19), മുടപ്പള്ളം ഹൗസിലെ അബ്ദുല്‍ റഷീദ്(19) എന്നിവര്‍ക്കാണ് നേരത്തെ സി.ജെ.എം കോടതി കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. സംഘര്‍ഷത്തില്‍ ഏതാനും പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. സംഭവത്തില്‍ 300ഓളം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. പോലീസ് ജീപ്പിനു മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നു കാണിച്ച് പൊതു മുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമം അനുസരിച്ചാണ് കേസെടുത്തത്.

keywords: Election-counting-day-4-arrest

Post a Comment

0 Comments

Top Post Ad

Below Post Ad