ഖാലിദ് ഷാന്‍ ചെങ്കള
ദുരന്തങ്ങള്‍ അവിചാരിതങ്ങളാണ്...ഒരിക്കലും അനിവാര്യമകേണ്ടതല്ല... നിയന്ത്രണങ്ങളിലെ പാളിച്ചകളിലൂടെ ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുന്നതിനെ എങ്ങനെയാണ് വിലയിരുത്തേണ്ടത്.
അപകടത്തില്‍ മരിക്കുന്നവര്‍ക്ക് സഹായധനം നല്‍കുന്നതും അന്വോഷണ ഉത്തരവ് ഇടുന്നതുമൊക്കെ ആശ്വാസകരമാണെ ങ്കിലും ഇതൊരു പതിവ് ചടങ്ങാകുന്നതില്‍ ഉപരി, ഒരേ കാരണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? സാധാരണയായി ഒരു പിഴവ് ഉണ്ടാകുമ്പോള്‍ എങ്കിലും അത് പിന്നീട് വരാതെ നിയന്ത്രണ വിധേയം ആക്കേണ്ടതല്ലേ!
അമിത വേഗത കൊണ്ട് മാത്രം കേരളത്തിലെ നിരത്തുകളില്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ ഇന്നും ഇന്നലെയും കാണാന്‍ തുടങ്ങിയതല്ല. എത്ര ജീവിതങ്ങള്‍ ഈ മരണ വേഗത കടപുഴക്കി.പള്ളികരയില്‍ ഒരു കുടുംബത്തിലെ 6 ജീവനുകളെയാണ് വേഗത ഭൂമിയില്‍ നിന്ന് തുടച്ചു മാറ്റിയത്.ഇങ്ങനെ ദിനം പ്രതി അപകടങ്ങളില്‍ മാത്രം കേരളക്കരയില്‍ എത്ര ജീവനുകളാണ് പൊലിഞ്ഞ് പോയത്, അമിതവേഗത ഒന്ന് മാത്രമാണ് അപകടത്തിനു പ്രധാനമായി കാണുന്ന കാരണം.(www.evisionnews,in)
ഈ മരണപച്ചില്‍ നിയന്ത്രിക്കാന്‍ വകുപ്പുതല ഇടപെടല്‍ ഉണ്ടാകാത്തത് എന്തുകൊണ്ടാണ്?ബസ്സുകള്‍ക്ക് നിര്‍ബന്ധമാക്കിയിരുന്നപോലെ വേണമെങ്കില്‍ ഈ വാഹനത്തിനും സ്പീഡ് ഗവര്‍ണര്‍കള്‍ പിടിപ്പിക്കട്ടെ.
ഇത് പേലെ തന്നെയാണ് ടിപ്പര്‍ ലോറി , മീന്‍ ലോറികളൂം കൂടുതല്‍ ട്രിപ്പ് പൂര്‍ത്തിയാകുന്നതിനു അനുസരിച്ച് കമ്മീഷന്‍ ഡ്രൈവര്‍ക്കും ലഭിക്കുമെന്നതാകണം ഈ അമിത സ്പീഡിനു ഒരുകാരണം.
വാഹനത്തിലെ മണല്‍ അധികൃതരുടെ കണ്ണ് വെട്ടിച്ചു കടത്തുന്നത് ആണെങ്കിലും സ്പീഡ് കൂടും.
സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ നമുക്കറിയാം പൊട്ടി പൊളിഞ്ഞ വഴിയാണെങ്കിലും മണലും പാറയുമൊക്കെ നിറച്ചുവരുന്ന ടിപ്പറുകള്‍ വേഗതയുടെ കാര്യത്തില്‍ ഒരു സമവായത്തിനും തയാറല്ല.ഇരു ചക്ര, മുച്ചക്ര വാഹനങ്ങള്‍ ഇവക്കിടയിലാണ് കരുത്തു കാട്ടേണ്ടത്.
ലോഡ് ഇറക്കാന്‍ യൂണിയന്‍ കാരെ വിളിക്കേണ്ടതില്ല എന്നതാണ് ഈ വാഹനം കൊണ്ടുള്ള ഒരു പ്രയോജനം. ഈ ഒരു കാരണം കൊണ്ട് ഈ ടിപ്പറുകള്‍ ജനം ഇഷ്ടപ്പെടാം. ഉപകാരത്തെക്കാള്‍ ഏറെ ഉപദ്രവം ഉണ്ടാക്കുന്നെങ്കില്‍ ഈ ടിപ്പര്‍കള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പെടുത്തി കൂടെ.അപകടം ഉണ്ടാകുമ്പോള്‍ മാത്രം ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ പോര. സുരക്ഷ ഉറപ്പാക്കാനുള്ള
മുന്‍ കരുതലുകളാണ് ആവശ്യം. വാഹന നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടണം. വാഹന ഉടമകളും ജോലിക്കാരുമൊക്കെ ബോധവാനാകണം .

Post a Comment
0 Comments