Type Here to Get Search Results !

Bottom Ad

ബുര്‍ഖ ധരിച്ച് ബസില്‍ കവര്‍ച്ച; ബദിയഡുക്കയില്‍ മൂന്നു യുവതികള്‍ പിടിയില്‍


ബദിയഡുക്ക: (www.evisionnews.in)ബുര്‍ഖ ധരിച്ച് ബസ് യാത്രക്കാരായ സ്ത്രീകളുടെ സ്വര്‍ണ്ണവും പണവും കവര്‍ച്ചചെയ്യുന്നത് പതിവാക്കിയ ബുര്‍ഖധാരികളായ മൂന്നു തമിഴ് നാടോടികളെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.
ബുധനാഴ്ച രാവിലെ ബുര്‍ഖ ധരിച്ച് ബദിയഡുക്ക ടൗണില്‍ കാണപ്പെട്ട മൂന്നു സ്തീകളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ ഇവരെ പിന്തുടര്‍ന്നപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് മൂവരേയും പിടികൂടിയത്. 

തമിഴ്നാട് മേട്ടുപാളയം സ്വദേശികളായ ലക്ഷ്മി, മുരുഗമ്മ, ആയമ്മ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ ചെര്‍ക്കളയില്‍ നിന്നു ബദിയഡുക്കയിലേക്കുള്ള ബസ് യാത്രയ്ക്കിടയില്‍ ഉദുമ സ്വദേശിനി സിസിയയുടെ ബുര്‍ഖയില്‍ നിന്നു 70,000 രൂപ പോക്കറ്റടിച്ചിരുന്നു. ബുര്‍ഖ ധരിച്ച് സമീപത്തു നിന്നു യാത്ര ചെയ്ത സ്ത്രീയാണ് പണം അടിച്ചു മാറ്റിയതെന്നു സംശയം ഉണ്ടായിരുന്നു. ഈ കേസിന്റെ അന്വേഷണം തുടരുന്നതിനിടയിലാണ് ബുര്‍ഖ ധരിച്ചെത്തിയ സ്ത്രീകള്‍ പിടിയിലായത്. കഴിഞ്ഞ ദിവസം കുമ്പള- മുള്ളേരിയ റൂട്ടിലോടുന്ന ബസ് യാത്രക്കാരിയുടെ 10 പവനും 10,000 രൂപയും സമാനമായ രീതിയില്‍ നഷ്ടപ്പെട്ടിരുന്നു.

Keywords: Badyadukka-Pick Pocket-3-held-Police

Post a Comment

0 Comments

Top Post Ad

Below Post Ad