Type Here to Get Search Results !

Bottom Ad

കുട്ടിയുടെ ആഭരണങ്ങള്‍ കവര്‍ന്ന നാടോടി സ്ത്രീകള്‍ പിടിയില്‍



നീലേശ്വരം: (www.evisionnews.in) വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികളുടെ ദേഹത്ത് നിന്നും സ്വര്‍ണ്ണ മാലയും അരഞ്ഞാണവും പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ട നാടോടി സംഘത്തിലെ രണ്ടു സ്ത്രീകളെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു.
ബങ്കളം തെക്കേവീട്ടില്‍ ദിനേശന്റെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ദിനേശന്റെ ഒന്നരവയസ് പ്രായമുള്ള കുട്ടിയുടെ ദേഹത്ത് നിന്നും മാലയും അരഞ്ഞാണവും കവര്‍ന്ന് രക്ഷപ്പെട്ട തമിഴ്നാട് സ്വദേശികളായ ദീപ (36), മാരി (40) എന്നിവരെയാണ് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. 
ഇളയമ്മയുടെ കുട്ടിയോടൊപ്പമാണ് ദിനേശന്റെ കുട്ടി കളിച്ചുകൊണ്ടിരുന്നത്. ശരീരത്തില്‍ അണിഞ്ഞിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പെട്ടന്ന് കാണാതായത് ശ്രദ്ധയില്‍പ്പെട്ട ദിനേശന്റെ ഭാര്യ അയല്‍വാസികളുടെ സഹായത്തോടെ അന്വേഷണം നടത്തുന്നതിനിടയില്‍ സമീപത്ത് കാണപ്പെട്ട നാടോടികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കവര്‍ച്ചക്ക് തുമ്പുണ്ടാക്കിയത്. നാട്ടുകാര്‍ നാടോടികളെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.

keywords-ornements-theft-childrens-nileshwar


Post a Comment

0 Comments

Top Post Ad

Below Post Ad