കാസര്‍കോട്: (www.evisionnews.in) വ്യാജ തീവ്രവാദി ആരോപണ കേസുകളില്‍ മുസ്ലിം ചെറുപ്പക്കാര്‍ ഇരകളാക്കപ്പെടുന്നതില്‍ ആശങ്കപ്രകടിപ്പിച്ച കേന്ദ്ര നിയമ വകുപ്പ് മന്ത്രി സദാനന്ദഗൗഡയുടെ പ്രസ്താവന ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ ആദ്യം ചെയ്യേണ്ടത് ഉദ്യോഗ മേഖലകളിലും മറ്റുമുള്ള സംഘ്പരിവാര്‍ താത്പര്യങ്ങളെ ഇല്ലായ്മ ചെയ്യലാണെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള പറഞ്ഞു.
നിയമമന്ത്രിയെന്ന നിലക്ക് നിരപരാധികള്‍ പീഡനമനുഭവപ്പെടാതിരിക്കാന്‍ നിയമം നിര്‍മിക്കുന്നത് സ്വാഗതാര്‍ഹമാണ്. നിയമം നടപ്പിലാക്കുന്ന ഇടങ്ങളില്‍ ആത്മാര്‍ഥതയുള്ള ഉദ്യോഗസ്ഥരും അനിവാര്യമാണ്. നിയമം നടപ്പിലാക്കേണ്ടവര്‍ ദുരുപയോഗം ചെയ്തതാണ് ഇന്ത്യ നേരിടുന്ന പ്രശ്നമെന്നും ഇത് മനസിലാക്കി ആത്മാര്‍ഥമായ ഇടപെടലിന് മന്ത്രി തയാറാകണമെന്നും ചെര്‍ക്കളം ആവശ്യപ്പെട്ടു.
keywords-cherkalam-statement-against-sadananda gowda
Post a Comment
0 Comments