തൃക്കരിപ്പൂര്‍: (www.evisionnews.in) തൃകരിപ്പൂര്‍ മണ്ഡലം എം.എസ്.എഫും, ഷാര്‍ജ കെ.എം.സി.സിയും സാമ്പത്തിക പ്രയാസം മൂലം പഠനം വഴിമുട്ടിയവര്‍ക്കായി 'അറിവ്' പദ്ധതി നടപ്പാക്കുന്നു. ഷാര്‍ജ കെ.എം.സി.സി.യുടെ ധനസഹായത്തില്‍ എം.എസ്.എഫ്. തൃകരിപ്പൂര്‍ മണ്ഡലം കമ്മിറ്റിയാണ് ശ്രദ്ധേയമായ പദ്ധതി നടപ്പിലാക്കിയത്. മണ്ഡലത്തിലെ 19 ഹൈസ്‌ക്കൂള്കളിലെ തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് 2000 രൂപ വില വരുന്ന സമ്പൂര്‍ണ്ണ സ്‌കൂള്‍ കിറ്റ് വിതരണം നടത്തി. സ്‌കൂള്‍ ബാഗ് , കുട ടെക്സ്റ്റ് ബുക്ക്, നോട്ട് ബുക്ക്, ഇന്‍സ്ട്രുമെന്റ് ബോക്‌സ് അടങ്ങിയതാണ് കിറ്റ്.
പദ്ധതിയുടെ തൃകരിപ്പൂര്‍ മണ്ഡലംതല ഉദ്ഘാടനം കൈക്കോട്ടുകടവ് പി.എം.എസ്.എ.പി.ടി.എസ്.വി.എച്.എസ്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ;ഖാദര്‍ മാങ്ങാട് പ്രധാനാധ്യാപകന്‍ ടി.കുഞ്ഞബ്ദുള്ളയ്ക്ക് നല്‍കി നിര്‍വഹിച്ചു. നീലേശ്വരം സി.ഐ ധനന്‍ജയ ബാബു, മണ്ഡലം മുസ്ലിം ലീഗ് ജന:സെക്രട്ടറി വി.കെ. ബാവ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി. ഫൗസിയ, എസ്.കുഞ്ഞഹമ്മദ്, ഫായിസ് കവ്വായി, എന്‍.അബ്ദുളള, കെ.പി. മുഹമ്മദ്, നൗഷാദ് ചന്തേര, ടി.വി.കുഞ്ഞബ്ദുള്ള, ജാബിര്‍ തങ്കയം മര്‌സൂക് റഹ്മാന്‍, എന്‍.അന്‍സാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മണ്ഡലം പരിധിയിലെ വിവിധ ഹൈസ്‌കൂളുകളായ തൃകരിപ്പൂര്‍ ഗവ: ഹൈസ്‌കൂള്‍, സി എച് മുഹമ്മദ് കോയ സ്മാരക സ്‌കൂള്‍ മെട്ടമ്മല്‍,ജി എച് എസ് എസ് സൗത്ത് തൃക്കരിപ്പൂര്‍ , ജി എഫ് എച്ച് എസ് എസ് പടന്ന കടപ്പുറം, ഉദിനൂര്‍ ഹയര്‍ സെകണ്ടരി സ്‌കൂള്‍, എം ആര്‍ വി എച് എസ് പടന്ന , പിലിക്കോട് ഗവ: ഹയര്‍ സെകണ്ടരി സ്‌കൂള്‍, കെ എം വി എച്ച് എസ് എസ് കൊടക്കാട് , ജി എഫ് എച്ച് എസ് എസ് കാടങ്കോട്, ജി എച്ച് എസ് എസ് കുട്ടമ്മത്ത്, ജി എച്ച് എസ് എസ് ചീമേനി , ജി എച്ച് എസ് എസ് കയ്യൂര്‍, ജി എച്ച് എസ് എസ് പെരുമ്പട്ട, ജി എച്ച് എസ് എസ് കൂളിയാട്, ജി എച്ച് എസ് എസ് വരക്കാട്, സി എച്ച് എം കെ എസ് വൊക്കേഷണല്‍ ഹയര്‍ സെകണ്ടരി സ്‌കൂള്‍ കോട്ടപ്പുറം, രാജാസ് ഹയര്‍ സെകണ്ടരി സ്‌കൂള്‍ നീലേശ്വരം , ജി എച്ച് എസ് എസ് കമ്പല്ലൂര് എന്നിവിടങ്ങളില്‍ സമ്പൂര്‍ണ്ണ കിറ്റ് വിതരണം നടത്തി.
വിവിധയിടങ്ങളിലായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ..ജി.സി. ബഷീര്‍, തൃകരിപ്പൂര്‍ എം.എല്‍.എ എം.രാജഗോപാലന്‍, കാസര്‍ഗോഡ് ജില്ലാ എസ്.പി.സി. അസി.നോഡല്‍ ഓഫിസര്‍ കെ.രവി, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.ശംസുദ്ധീന്‍, അഡ്വ: എം.ടി.പി. കരീം, ടി.എസ്.നജീബ്, ജാതിയില്‍ അസിനാര്‍, സത്താര്‍ വടക്കുമ്പാട്, താഹിറലി, ടിവി.റിയാസ്, എം.സി.ശിഹാബ്, വി.പി.പി.ശുഹൈബ്, എന്‍.പി.മുഹമ്മദ്, ഖലീല്‍ പുഞ്ചാവി, എന്‍.കെ.ഹമീദ് ഹാജി, എം.ബി.എ ഖാദര്‍, സി.എം.ദാവൂദ്, രംശാദ് അത്തൂട്ടി, ഇര്‍ഷാദ് പടന്ന, അസഹറുദ്ദീന്‍ യു.പി.ടി, മഹറൂഫ് എന്‍, മുബഷിര്‍ പെരുമ്പട്ട, മുഹ്‌സിന്‍ വലിയപറമ്പ, റബീഹ് വലിയപറമ്പ, ഹുദൈഫ് വി.പി.എം, റഹ്മത്തുള്ള എന്‍, അക്ബര്‍ സാദത്ത്, സുഫൈദ്എം, മഷൂദ് തലിച്ചാലം, സിദ്ധീഖ്, എം.കെ.റസാഖ്, ഫവാസ് മുഹമ്മദ്, ഇസ്മയില്‍ ഓരിമുക്ക്, അസ്ലം ചെമ്പ്രകാനം, അനസ്, ഉവൈസ്, , ശിഹാബ്,സാബിത്ത്, ഷഫീഖ്, അഹമ്മദ് കുഞ്ഞി നേത്രത്വം നല്‍കി.
Post a Comment
0 Comments