Type Here to Get Search Results !

Bottom Ad

പഴയകാല ഫുട്‌ബോള്‍ താരം ടി.എ അബ്ദുല്‍ കരിം അന്തരിച്ചു.

കാസര്‍കോട്:  (www.evisionnews.in) ഫുട്‌ബോള്‍ താരവും തളങ്കര തെരുവത്ത് സ്വദേശിയുമായ ടി.എ അബ്ദുല്‍ കരിം (56) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. രണ്ട് വര്‍ഷം മുമ്പ് കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അതിനിടെ ന്യൂമോണിയ ബാധിച്ച് ഒരാഴ്ച മുമ്പാണ് എറണാകുളത്തെ ലേക്‌ഷോര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. അണങ്കൂര്‍ മെഹബൂബ് റോഡിലായിരുന്നു താമസം.  ദുബൈയില്‍ വ്യാപാരിയായിരുന്നു. 
ആമു തായലങ്ങാടിയുടെയും ബീഫാത്തിമയുടെയും മകനാണ്. പ്രാദേശിക ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. തെരുവത്ത് സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന് വേണ്ടി നിരവധി ടൂര്‍ണമെന്റുകളില്‍ ജേഴ്‌സിയണിഞ്ഞു. 
ഭാര്യ: ആയിഷ. മക്കള്‍: ഷഹനാസ്, സുനൈന, ശബ്‌നം, ഷംന ഷിറന്‍(എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി, ബ്യാരി കോളേജ് മംഗളൂരു). മരുമക്കള്‍: സിറാജ് മാസ്റ്റര്‍, റയിസ്, സമീര്‍ മുഹമ്മദ് അബ്ദുല്‍ ഖാദര്‍. സഹോദരങ്ങള്‍: ഇക്ബാല്‍, അഷ്‌റഫ്, റൗഫ്, സഫിയ. ഉച്ചയോടെ തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

keywords: Ta Abdulkareem-Obitury

Post a Comment

0 Comments

Top Post Ad

Below Post Ad