കാസര്‍കോട്.(www.evisionnews.in)ലോകരക്തദാതാദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ജില്ലാകളക്ടര്‍ ഇ ദേവദാസന്‍ നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി ഡി എം ഒ ഡോ. ഇ മോഹനന്‍ അധ്യക്ഷത വഹിച്ചു. ചട്ടഞ്ചാല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. സി വേണു രക്തദാതാദിന സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഫൈജ ടീച്ചര്‍ രക്തദാതാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനും ജില്ലയിലെ മികച്ച രക്തദാതാവുമായ പി രതീഷ് കുമാറിനെ ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഉപഹാരം നല്‍കി. ആദരിച്ചു.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ടി ഡി കബീര്‍, ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശകുന്തള ഉണ്ണികൃഷ്ണന്‍, അംഗം ആസിയ മുഹമ്മദ്, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ എം രാജേന്ദ്രന്‍ നായര്‍, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി വി മുരളീധരന്‍, പി ടി എ പ്രസിഡണ്ട് ശ്രീധരന്‍ മുണ്ടോള്‍, ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ചാര്‍ലി ചാക്കോ, ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയ ഓഫീസര്‍ വിന്‍സന്റ് ജോണ്‍, പി ടി എ എക്‌സിക്യുട്ടീവ് അംഗം സുലൈമാന്‍ ബാദുഷ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ എം മോഹനന്‍ നായര്‍ സ്വാഗതവും ജില്ലാ മാസ് മീഡിയ ഓഫീസര്‍ എം രാമചന്ദ്ര നന്ദിയും പറഞ്ഞു. ആരോഗ്യ വകുപ്പ്, ബ്ലഡ് ബാങ്ക് കാസര്‍കോട്, ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കാസര്‍കോട് ജനറല്‍ ആശുപത്രി ബ്ലഡ്ബാങ്കിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സന്നദ്ധ രക്തദാനക്യാമ്പില്‍ 69 വിദ്യാര്‍ത്ഥികള്‍ രക്തദാനം ചെയ്തു. ബ്ലഡ്ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ചാര്‍ലി ചാക്കോ, സ്റ്റാഫ് നഴ്‌സ് മേരി മാത്യു, ലാബ്‌ടെക്‌നീഷ്യന്‍ ചിഞ്ചുലക്ഷ്മി, കൗണ്‍സിലര്‍ അന്നപൂര്‍ണ്ണേശ്വരി, ബ്ലഡ്ബാങ്ക് ടെക്‌നീഷ്യന്‍ കെ.ആര്‍.ദീപക് എന്നിവര്‍ നേതൃത്വം നല്‍കി.
ആരോഗ്യകേരളം നഗരാരോഗ്യ പദ്ധതിയുടെ ഭാഗമായി ആനന്ദാശ്രമം സ്വാമി രാംദാസ് മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ച രക്തഗ്രൂപ്പ് നിര്‍ണ്ണയക്യാമ്പില്‍ 102 പേരുടെ രക്തഗ്രൂപ്പ് നിര്‍ണ്ണയിച്ചു. അര്‍ബന്‍ ഹെല്‍ത്ത് കോ-ഓര്‍ഡിനേറ്റര്‍ ഇ.നിമിത, ലാബ് ടെക്‌നീഷ്യന്‍ സ്വാതി ബാബു, ആനന്ദാശ്രമം പ്രാഥമികാരോഗ്യം കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.ആര്‍.സന്തോഷ്, ജെ.എച്ച്.ഐ.മാരായ അജിത്, സീമ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment
0 Comments