കാസര്‍കോട്: (www.evisionnews.in) ഡങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. നുള്ളിപ്പാടിയിലെ അമ്മൂമ്മയുടെ വീട്ടില്‍ വേനല്‍ അവധി ആഘോഷിക്കാനെത്തിയ മഞ്ചേശ്വരം സ്വദേശികളായ ശ്രീധര-സഹന ദമ്പതികളുടെ മകള്‍ വൈഷ്ണവി (11) ആണ് മംഗളൂരുവിലെ ആശുപത്രിയില്‍ മരണപ്പെട്ടത്.
വേനല്‍ അവധി ആഘോഷിക്കുന്നതിനു കഴിഞ്ഞ മാസം രണ്ടിനാണ് വൈഷ്ണവി നുള്ളിപ്പാടിയിലുള്ള മുത്തശ്ശിയുടെ വീട്ടില്‍ എത്തിയത്. ഈ മാസം 21ന് സ്‌കൂള്‍ തുറക്കാനിരിക്കെ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വൈഷ്ണവിയെ പനി ബാധിച്ച നിലയില്‍ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ഡങ്കിപ്പനിയാണെന്നു സ്ഥിരീകരിച്ചതോടെ മംഗഌരുവിലെ ആശുപത്രിയിലേയ്ക്കു മാറ്റുകയായിരുന്നു. സംസ്‌ക്കാരം നുള്ളിപ്പാടിയിലെ പൊതു സ്മശാനത്തില്‍ നടന്നു. കേന്ദ്രീയ വിദ്യാലയ നമ്പര്‍ രണ്ട് വിദ്യാര്‍ത്ഥി കൗസ്തുഭ് സഹോദരനാണ്.
keywords: Student-Death-nullipady

Post a Comment
0 Comments