Type Here to Get Search Results !

Bottom Ad

എം.ഇ.എസ് യൂത്ത് വിംഗ് റംസാന്‍ സംഗമം നടത്തി


കാസര്‍കോട്.(www.evisionnews.in)എം.ഇ.എസ് യൂത്ത് വീംഗ് ജില്ലാകമ്മിറ്റി റംസാന്‍ സംഗമം നടത്തി.കാസര്‍കോട് നവഭാരത് സയന്‍സ് കോളേജില്‍ നടന്ന് സംഗമം എം.ഇ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി ആരിഫ് കാപ്പില്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് എം.എ നജീബ് അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി റൗഫ് ബായിക്കര സ്വാഗതം പറഞ്ഞു.സംസ്ഥാന കമ്മിറ്റി അംഗം റഫീഖ് കേളോട്ട് നവഭാരത് എം.ഡി സ്വഫ് വാന്‍ കുന്നിലിന് മെമ്പര്‍ഷിപ്പ് നല്‍കി അംഗത്വ കാംപയിന്‍ ഉദ്ഘാടനം ചെയ്തു.മനാഫ് എടനീര്‍, എജ്യുബാസ്‌ക്കറ്റ് പദ്ധതി വിശദീകരിച്ചു.വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രഫഷല്‍ കോഴ്‌സുകള്‍ക്ക നൂറു വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ തീരുമാനിച്ചു.സ്വഫ്‌വാന്‍ ചെടേക്കാല്‍, സവാദ് തങ്ങള്‍ നുള്ളിപ്പാടി, റാഫി അഡൂര്‍ , റഹീം ബാവിക്കര, ഷാനിഫ് നെല്ലിക്കട്ട, അജ്മല്‍ മിര്‍ഷാന്‍ , നിയാസ് ആദൂര്‍, തംസീഹ് ബാവിക്കര, അജാസ് കുന്നില്‍, റഫീഖ് വിദ്യാനഗര്‍, അനസ് എതിര്‍ത്തോട്, നാവാസ് കുഞ്ചാര്‍ സംബന്ധിച്ചു.അസി.സെക്രട്ടറി മുര്‍ഷിദ് മുഹ്മദ് നന്ദിപറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad