Type Here to Get Search Results !

Bottom Ad

കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണവും കൊലവിളിയും


പാലക്കാട്: (www.evisionnews.in)ഒറ്റപ്പാലത്ത് കോടതിവളപ്പില്‍ പൊലീസുകാര്‍ നോക്കിനില്‍ക്കെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണവും കൊലവിളിയും. നെല്ലായയില്‍ സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ആറ് ബിജെപി പ്രവര്‍ത്തകരെ കോടതിയില്‍ ഹാജരാക്കാന്‍ ശ്രമിക്കുമ്പോളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണവും ഭീഷണിയുമുണ്ടായത്.

അറസ്റ്റിലായതിന് ശേഷവും പ്രതികളെ സ്വകാര്യവാഹനത്തില്‍ കോടതിയിലെത്തിക്കുന്ന ദൃശ്യങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസ്, റിപ്പോര്‍ട്ടര്‍ ടിവി, സിറ്റി ചാനല്‍ ഉള്‍പ്പെടെയുളള മാധ്യമസംഘം പകര്‍ത്തിയത്. തുടര്‍ന്നാണ് റിപ്പോര്‍ട്ടമാര്‍ക്ക് ആക്രമണം നേരിടേണ്ടി വന്നത്. ഏഷ്യാനെറ്റിലെ പാലക്കാട് റിപ്പോര്‍ട്ടറായ ശ്യാംകുമാര്‍, റിപ്പോര്‍ട്ടര്‍ ടിവി പാലക്കാട് റിപ്പോര്‍ട്ടറായ ശ്രീജിത്ത് എന്നിവരെയാണ് മര്‍ദിച്ചത്. കൂടാതെ മറ്റൊരു മാധ്യമപ്രവര്‍ത്തകന്റെ ക്യാമറയും അക്രമികള്‍ നശിപ്പിച്ചു.

വീഡിയോ ദൃശ്യങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരുടെ കഴുത്ത് ഞെരിക്കുന്നത് വ്യക്തമായി കാണാം. ഒരു എംഎല്‍എയും എംപിയും ഇല്ലാത്ത കാലത്തും ഇതിലപ്പുറം ചെയ്തിട്ടുണ്ട്, വെട്ടിനിന്നിട്ടുണ്ട്, തീര്‍ത്തുകളയും എന്നാക്രോശിച്ചാണ് ബൈക്കിലെത്തിയ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കുന്നത്. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചശേഷം ബൈക്കിലെത്തി വീണ്ടും ഭീഷണിപ്പെടുത്തിയിട്ടും കോടതി വളപ്പിലുണ്ടായിരുന്ന പൊലീസ് അക്രമികള്‍ക്കെതിരെ നടപടിയൊന്നും കൈക്കൊണ്ടില്ല.

Post a Comment

0 Comments

Top Post Ad

Below Post Ad