കാസര്‍കോട്.(www.evisionnews.in)ഞാന്‍ കഴിഞ്ഞ പത്തുവര്‍ഷമായി നോമ്പെടുക്കുന്നു. പ്രശസ്ത സിനിമാതാരം സനൂഷ ഇ-വിഷന്‍ ന്യൂസിനോട് പ്രതികരിച്ചു.നോമ്പ് എനിക്ക് പ്രത്യേക ആത്മീയ അനുഭൂതി നല്‍കുന്നു.ഞാന്‍ സ്‌കൂള്‍ കാലം തൊട്ടെ സഹപാഠികള്‍ നോമ്പെടുക്കുമ്പോള്‍ നോമ്പെടുക്കാറുണ്ട്. വിശപ്പിന്റെ നോവറിയണമെങ്കില്‍ ഒരു ദിവസമെങ്കിലും നോമ്പെടുക്കണം.
റംസാന്‍ എനിക്ക് ആഘോഷമല്ല, ആത്മീയ അനുഭവമാണ്. സുബഹിക്ക് മുമ്പ് തന്നെ എഴുന്നേറ്റ് അത്താഴം കഴിക്കും. വിട്ടിലാകുമ്പോള്‍ അമ്മ വിളിച്ചുണര്‍ത്തി അത്താഴം വിളമ്പും.മകളുടെ നോമ്പിന് രക്ഷിതാക്കള്‍ കുട്ടിക്കാലം മുതലെ പിന്തുണ നല്‍കി വരുന്നു.
കൊച്ചി സെന്റ് തെരേസ കോളേജില്‍ എം.എ സോഷ്യോളജി പഠിക്കുന്ന സനൂഷ റംസാന്‍ പുണ്യത്തിലാണ്

Post a Comment
0 Comments