ബദിയടുക്ക (www.evisionnews.in): ബുര്‍ഖ ധരിച്ച് ബസുകളില്‍ മോഷണം പതിവാക്കിയ സംഘമെന്ന് സംശയിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത സ്ത്രീകളില്‍ ഒരാളെ തിരിച്ചറിഞ്ഞു. മോഷണത്തിനിരയായ സ്ത്രീ യുവതികളുടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ 13ന് ബദിയടുക്കയില്‍ നിന്നു പുത്തുരിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് ഉപ്പിനങ്ങാടി വീരന്തടുക്ക പദവിലെ കൃഷ്ണഭട്ടിന്റെ ഭാര്യ വെങ്കിടേശ്വരിയുടെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നാലരപ്പവന്റെ മാലയും ഒന്നരപ്പവന്റെ വളയും മോഷണം പോയത്. പെര്‍ളയിലെത്തിയപ്പോഴാണ് മോഷണവിവരം വെങ്കിടേശ്വരിയുടെ ശ്രദ്ധയില്‍പെടുന്നത്. ബസിലുണ്ടായിരുന്ന മൂന്നു സ്ത്രീകളെ സംശയമുള്ളതായി സ്ത്രീ പോലീസില്‍ പരാതി നല്‍കിയിരുന്ന.
അതിനിടെ 15ന് ബദിയടുക്ക ടൗണില്‍ ബസില്‍ യാത്രചെയ്യുകയായിരുന്ന മൂന്ന് സ്ത്രീകളെ സംശയത്തെ തുടര്‍ന്ന് നാട്ടുകാര്‍ ബസ് സ്റ്റാന്റില്‍ തടഞ്ഞുവച്ച് പോലീസിലേല്‍പ്പിച്ചിരുന്നു. തമിഴ്‌നാട് മേട്ടുപാളയത്തെ ലക്ഷ്മി, ഐമ്മ, മുതുഗമ്മ എന്നിവരായിരുന്നു പിടിയിലായത്. ചോദ്യംചെയ്യലില്‍ പരസ്പര വിരുദ്ധമായി മറുപടി നല്‍കിയതിനെത്തുടര്‍ന്ന് ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ്് ചെയ്യുകയായിരുന്നു. ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിയുന്ന ഇവരെ ബദിയടുക്ക പോലീസ് 20ന് കസ്റ്റഡിയിലെടുക്കും.
Post a Comment
0 Comments