തിരുവനന്തപുരം: (www.evisionnews.in) ദേശീയപാത വികസനത്തിന് ഇനി ചര്‍ച്ചയില്ലെന്നും 45 മീറ്ററില്‍ വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും വെല്ലുവിളിയായി ഏറ്റെടുത്താല്‍ മാത്രമേ പദ്ധതി നടപ്പാക്കാനാവൂ എന്ന് വിലയിരുത്തല്‍. ദേശീയപാത 17 ഉം 47 ഉം 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കണമെങ്കില്‍ ഏറ്റെടുക്കേണ്ടത് 1329 ഹെക്ടര്‍ സ്ഥലമാണ്.
കേരളത്തിലെ ജനസാന്ദ്രതയും മറ്റും കണക്കിലെടുത്താണ് വീതി 60 ല്‍ നിന്ന് 45 മീറ്ററായി കുറച്ച് നല്‍കാന്‍ ദേശീയപാത അതോറിറ്റി തയ്യാറായത്. 45 മീറ്റര്‍ എന്ന വീതി സര്‍വകക്ഷിയോഗവും അംഗീകരിച്ചിരുന്നു. എന്നാല്‍ സ്ഥലം വിട്ടുനല്‍കാന്‍ നാട്ടുകാര്‍ തയ്യാറാവാതെ വന്നതാണ് പ്രധാന പ്രശ്‌നം. മലബാര്‍ മേഖലയില്‍ പലയിടത്തും ദേശീയപാതയ്ക്ക് നിലവില്‍ പത്ത് മീറ്റര്‍ വീതിപോലുമില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നഷ്ടപരിഹാരത്തിനായി പല പാക്കേജുകള്‍ ആലോചിച്ചെങ്കിലും ദേശീയപാത വികസനം പൂര്‍ത്തിയാക്കാനായില്ല.
വിപണിവില നല്‍കി സ്ഥലം ഏറ്റെടുക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരും കോടിക്കണക്കിന് രൂപ കണ്ടെത്തണം. ദേശീയപാത അതോറിറ്റി അവരുടെ മാനദണ്ഡപ്രകാരം കണക്കാക്കുന്ന വില ഇവിടെ പ്രായോഗികമാവില്ലെന്നതുതന്നെ കാരണം.
ഇരുപാതകളിലുമായി 610 കിലോമീറ്ററാണ് ഇനി വികസിപ്പിക്കാനുള്ളത്. ഇതില്‍ വളരെ കുറച്ച് സ്ഥലങ്ങളില്‍മാത്രമാണ് 30 മീറ്ററെങ്കിലും വീതിയുള്ളത്.
ദേശീയ പാത 17 ല്‍ തലപ്പാടി-കണ്ണൂര്‍(130 കിലോമീറ്റര്‍)കണ്ണൂര്‍ വെങ്ങളം (82 കി.മീ), കുറ്റിപ്പുറം ഇടപ്പള്ളി (121 കി.മീ.) ഭാഗങ്ങളാണ് അവശേഷിക്കുന്നത്. 421 കിലോമീറ്ററിലായി 977 ഹെക്ടര്‍ ഭൂമി ഇതിനായി ഏറ്റെടുക്കേണ്ടിവരും.ദേശീയപാത 47 ല്‍ 189.5 കിലോമീറ്ററിലായി 352 ഹെക്ടര്&്വംഷ; ആണ് ഏറ്റെടുക്കേണ്ടത്. ചേര്‍ത്തല ഓച്ചിറ (86 കി.മീ.), ഓച്ചിറ കഴക്കൂട്ടം (87 കി.മീ.) ഭാഗങ്ങളാണ് വികസിപ്പിക്കേണ്ടത്. കഴക്കൂട്ടം മുക്കോല ബൈപ്പാസിനൊപ്പം മുക്കോല മുതല്‍ തമിഴ്‌നാട് അതിര്‍ത്തിവരെയും (16.5 കി.മീ.) വികസിപ്പിക്കണം.
Keywords: Highway-kerala-land-1329-hector

Post a Comment
0 Comments